Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ernakulam

Ernakulam

ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്നു കൃ​ത്രി​മ​പ്പാ​രു​ക​ള്‍

കേ​ര​ള തീ​ര​ത്ത് കൃ​ത്രി​മ​പ്പാ​രു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ എ​റ​ണാ​കു​ള​വും

കൊ​ച്ചി: മ​ത്സ്യോ​ത്പാ​ദ​നം ഉ​യ​ര്‍​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട് കേ​ര​ള തീ​ര​ത്ത് കൃ​ത്രി​മ​പ്പാ​രു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യും. സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ലെ 96 മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ള്‍​ക്കൊ​പ്പ​മാ​ണ് എ​റ​ണാ​കു​ളം സ്ഥാ​നം പി​ടി​ച്ചി​ട്ടു​ള്ള​ത്. 29.7 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​രേ​ഖ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു.

പ​ദ്ധ​തി​യു​ടെ 60 ശ​ത​മാ​നം തു​ക കേ​ന്ദ്ര​വും 40 ശ​ത​മാ​നം തു​ക സം​സ്ഥാ​ന​വു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 17.85 കോ​ടി കേ​ന്ദ്ര​വും 11.90 കോ​ടി സം​സ്ഥാ​ന​വും പ​ങ്കി​ടും. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ട​ലോ​ര മേ​ഖ​ല​ക​ളി​ല്‍ കൃ​ത്രി​മ​പ്പാ​രു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ 3,477 ക​ട​ലോ​ര ഗ്രാ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ പാ​രു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ് കേ​ന്ദ്ര ഫീ​ഷ​റീ​സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ല​ക്ഷ്യം. സ്ഥാ​പി​ച്ച ഇ​ട​ങ്ങ​ളി​ല്‍ മ​ത്സ്യ​സ​മ്പ​ത്തി​ല്‍ 17 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വ​ര്‍​ധ​ന​യു​ണ്ടാ​യി. കേ​ര​ള​ത്തി​ല്‍ ചൂ​ര, പാ​ര, വേ​ളാ​വ്, ബ​രാ​ക്കു​ട, കാ​ര​ല്‍, അ​യ​ല, ക​ണ​വ, കൂ​ന്ത​ല്‍ എ​ന്നീ സ​മു​ദ്ര​വി​ഭ​വ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ല​ഭി​ച്ചു.

സ്വാ​ഭാ​വി​ക പ്ര​ജ​ന​ന​ത്തി​നും മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി​നും ഇ​ത് പ്ര​യോ​ജ​ന​ക​ര​മാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പി​നാ​യി തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നാ​ണ് പാ​രു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന​ത്. പ​ദ്ധ​തി വി​ല​യി​രു​ത്തി​യ​ശേ​ഷം മ​റ്റ് തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും കൃ​ത്രി​മ​പ്പാ​രു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ്.

ഒ​രു സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് മീ​നു​ക​ള്‍​ക്കാ​യി കൃ​ത്രി​മ ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കു​ന്ന​താ​ണ് പാ​രു​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു ട​ണ്ണി​ല​ധി​കം തൂ​ക്ക​മു​ള്ള കോ​ണ്‍​ക്രീ​റ്റ് പാ​രു​ക​ള്‍ വ​ലി​യ ബോ​ട്ടു​ക​ളി​ല്‍ എ​ത്തി​ച്ച് ക​ട​ലി​ല്‍ നി​ക്ഷേ​പി​ക്കും. പാ​രു​ക​ളി​ല്‍ പാ​യ​ലും സ​സ്യ​ങ്ങ​ളും പ​വി​ഴ​പ്പു​റ്റു​ക​ളും വ​ള​രു​ന്ന​തോ​ടെ മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ രൂ​പ​പ്പെ​ടും.

District News

കു​ടി​വെ​ള്ള​ സ്രോതസായ കോ​ഴി​പ്പി​ള്ളി പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളി

കോ​ത​മം​ഗ​ലം: വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ടി​വെ​ള്ള​ത്തി​നാ​യി വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന കോ​ഴി​പ്പി​ള്ളി പു​ഴ​യി​ലേ​ക്ക് സാ​മൂ​ഹ്യവി​രു​ദ്ധ​ർ മ​നു​ഷ്യ വി​സ​ർ​ജ്യം അ​ട​ങ്ങി​യ ഡ​യ​പ്പ​റു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി. കോ​ഴി​പ്പി​ള്ളി പാ​ല​ത്തി​നു താ​ഴെ​യാ​യാ​ണ് പ്ലാ​സ്റ്റി​ക്, വി​സ​ര്‍​ജ്യം അ​ട​ങ്ങി​യ ഡ​യ​പ്പ​റു​ക​ള്‍, ഭ​ക്ഷ​ണാ​വ​ശി​ഷ്ടം, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും കാ​രി ബാ​ഗു​ക​ളും ത​ള്ളി​യി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​നു മു​ക​ളി​ൽ​നി​ന്ന് രാ​ത്രി സ​മ​യ​ത്ത് താ​ഴേ​ക്ക് ത​ള്ളി​യ മാ​ലി​ന്യ​മാ​ണ് പു​ഴ​യി​ൽ ഒ​ഴു​ക്കു​കു​റ​ഞ്ഞ​തി​നാ​ൽ മ​ണ​ല്‍​തി​ട്ട​ക​ളി​ല്‍ അ​ടി​ഞ്ഞുകി​ട​ക്കു​ന്ന​ത്. വേ​ന​ലി​ല്‍ ഒ​ഴു​ക്കുനി​ല​ച്ച പു​ഴ​യി​ല്‍ ത​ട​യ​ണ​യി​ല്‍​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ള​വും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ല്‍​നി​ന്നു​ള്ള വെ​ള്ള​വും മാ​ത്ര​മാ​ണ് ചെ​റി​യ ചാ​ലു പോ​ലെ ഒ​ഴു​കു​ന്ന​ത്.

പെ​രി​യാ​ര്‍ വാ​ലി ക​നാ​ലി​ല്‍​നി​ന്നെ​ത്തു​ന്ന നാ​മ​മാ​ത്ര​മാ​യ വെ​ള്ള​മാ​ണ് ത​ട​യ​ണ​യി​ല്‍ ഉ​ള്ള​ത്. കു​ടി​വെ​ള്ള​ത്തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് പു​ഴ​യി​ലേ​ക്ക് മ​നു​ഷ്യ വി​സ​ർ​ജ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്.

പു​ഴ​യി​ല്‍ ഏ​താ​നും ദി​വ​സം മു​മ്പ് ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ള്‍ കു​റെ ഭാ​ഗം ഒ​ഴു​കി പോ​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ തു​രു​ത്തു​പോ​ലെ​യും പാ​റ​ക്കെ​ട്ടു​ക​ളി​ലു​മാ​യി ത​ങ്ങി കി​ട​ക്കു​ന്ന​ത് കാ​ണാം. ഇ​തി​ന് താ​ഴെയായി നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

പാ​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്നാണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

District News

ഡി​എ​ഫ്സി, ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റ് സം​യു​ക്ത ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ

മൂ​വാ​റ്റു​പു​ഴ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബി​ന്‍റെ(​ഡി​എ​ഫ്സി)​യും ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റി​ന്‍റെ​യും സം​യു​ക്ത ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന പ​ള്ളി ഹാ​ളി​ൽ ന​ട​ന്നു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്ര​ദീ​പി​ക ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ‘സ​മു​ദാ​യ ശാ​ക്തീ​ക​ര​ണം ദീ​പി​ക​യി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ൽ, ഡി​എ​ഫ്സി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് ഐ​ക്ക​ര​മ​റ്റം, ഫാ. ​ജെ​യിം​സ് ഏ​ഴാ​നി​ക്കാ​ട്ട്, സി​സ്റ്റ​ർ ജെ​സ്‌​ലെ​റ്റ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ൾ കൊ​ളം​ബേ​ൽ, സെ​ക്ര​ട്ട​റി ഡോ​ളി ബെ​ന്നി, ജൂ​ലി ബാ​ബു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​എ​ഫ്സി കാ​ളി​യാ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റാ​യി ചാ​ക്കോ​ച്ച​ൻ പു​ന്നോ​ലി​ൽ, ജോ. ​സെ​ക്ര​ട്ട​റി​യാ​യി ആ​ൻ​സി സെ​ർ​ബി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​യ് മാ​റാ​ട്ടി​ൽ, ജെ​സി ജോ​സ​ഫ്, ജ​യ​ൻ റാ​ത്ത​പ്പി​ള്ളി, അം​ബി​ക സി​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റ് ഇ​ട​വ​ക വാ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ, ഡി​എ​ഫ്സി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

District News

സ​ഭ​ക​ളു​ടെ ഐ​ക്യം കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം: തോ​മ​സ്‌ മാ​ർ അ​ത്ത​നാ​സി​യോ​സ്‌

മൂ​വാ​റ്റു​പു​ഴ: സു​വി​ശേ​ഷാ​ധി​ഷ്ഠി​ത നീ​തി​യി​ൽ അ​ടി​യു​റ​ച്ച രാ​ജ്യ​സ്നേ​ഹ​മാ​ണ്‌ ക്രൈ​സ്‌​ത​വ​ർ പു​ല​ർ​ത്തേ​ണ്ട​തെ​ന്ന് തോ​മ​സ്‌ മാ​ർ അ​ത്ത​നാ​സി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത. മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഏ​ഴാ​മ​ത്‌ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച്‌ മ​ല​ങ്ക​ര കാ​ത്ത​ലി​ക്‌ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ക്യു​മെ​നി​ക്ക​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​സ്തു​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ലാ​ണ്‌ സ​ഭ നി​ല​നി​ൽ​ക്കു​ന്ന​തും വ​ള​രേ​ണ്ട​തു​മെ​ന്നും സ​ഭ​ക​ളു​ടെ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രി​സ്തു​വി​ൽ വേ​രു​റ​ച്ചു​നി​ന്നു​കൊ​ണ്ട് നീ​തി​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ ക്രൈ​സ്ത​വ​ർ​ക്ക്‌ ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്‌ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വീ​സ്‌ ചി​റ​മേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​തോ​മ​സ്‌ ഞാ​റ​ക്കാ​ട്ട്‌ കോ​ർ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ഡെ​നി ഫി​ലി​പ്പ്‌, ജോ​സ​ഫ് ജൂ​ഡ്‌‌, പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, വി. ​സി. ജോ​ർ​ജു​കു​ട്ടി, എ​ൽ​ദോ പൂ​ക്കു​ന്നേ​ൽ, എ​ൻ.​ടി. ജേ​ക്ക​ബ്‌, ഫാ. ​ജോ​ർ​ജ്‌ മാ​ങ്കു​ളം, എ​ബീ​ഷ്‌ കൂ​രാ​പ്പി​ള്ളി​ൽ, ജി​ജി ജോ​യ്‌, സീ​മോ​ൻ ജോ​ൺ എ​ന്നി​വ​ർ ഐ​ക്യ​സ​ന്ദേ​ശം ന​ൽ​കി.

ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്‌ സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ത്രി​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.

District News

എം​വി​ഐ​പി ക​നാ​ലി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ല; എം​എ​ല്‍​എ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

മൂ​വാ​റ്റു​പു​ഴ: എം​വി​ഐ​പി ക​നാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തു​ന്നി​ല്ല എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഏ​നാ​ന​ല്ലൂ​ര്‍ ഭാ​ഗം വ​രെ മാ​ത്ര​മാ​ണ് വെ​ള്ളം എ​ത്തു​ന്ന​തെ​ന്നും അ​വി​ടെ​നി​ന്ന് ആ​വോ​ലി, ആ​നി​ക്കാ​ട്, ര​ണ്ടാ​ര്‍​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

കൃ​ഷി​ക്ക് വെ​ള്ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​കു​ക​യും, ഇ​വ​ർ നി​ര​ന്ത​രം എം​വി​ഐ​പി ഓ​ഫീ​സി​ല്‍ വി​ളി​ച്ച് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, എം​വി​ഐ​പി എ​ഇ, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​നി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫെ​മി​ന അ​ഷ്‌​റ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ബു ജോ​സ​ഫ്, ഷി​ന്‍​സ് പു​ളി​ക്കാ​യ​ത്ത്ക​ട​വ്, കെ.​വി. ഷാ​ന​വാ​സ്, സൗ​മ്യ എ​ന്നി​വ​ര​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

District News

ജേ​ക്ക​ബ് ജോ​സ​ഫ് സം​സ്ഥാ​ന​ത്തെ മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​ൻ

വാ​ഴ​ക്കു​ളം: സം​സ്‌​ഥാ​ന​ത്തെ മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​നു​ള്ള സം​സ്‌​ഥാ​ന സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ലി​ന്‍റെ ജി.​വി. രാ​ജ പു​ര​സ്കാ​രം എം​ജി യൂ​ണി​വേ​ഴ്സി​റ്റി, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വോ​ളി​ബോ​ൾ പ​രി​ശീ​ല​ക​ൻ വാ​ഴ​ക്കു​ളം ന​മ്പ്യാ​പ​റ​മ്പി​ൽ വ​ട​ക്കേ​ക്ക​ര ജേ​ക്ക​ബ് ജോ​സ​ഫി​ന്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും ഉ​ൾ​പ്പെ​ട്ട​താ​ണ് അ​വാ​ർ​ഡ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​യി​ക പ​രി​ശീ​ല​ക​ർ​ക്ക് ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​ണി​ത്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ താ​രം, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ടീം ​ക്യാ​പ്റ്റ​ൻ, എ​ൻ​ഐ​എ​സ് പ​രി​ശീ​ല​ക​ൻ, അ​രു​വി​ത്ത​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് വോ​ളി​ബോ​ൾ പ​രി​ശീ​ല​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ജേ​ക്ക​ബ് ജോ​സ​ഫ് 2009ലാ​ണ് സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ വോ​ളി​ബോ​ൾ പ​രി​ശീ​ല​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ, കോ​ട്ട​യം സെ​ൻ​ട്ര​ലൈ​സ്ഡ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ, കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ളേ​ജ്, ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് 2023ൽ ​അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​ക​നാ​കു​ന്ന​ത്.

പ്ര​ഫ​ഷ​ണ​ൽ വോ​ളി​ബോ​ൾ ലീ​ഗാ​യ പ്രൈം ​വോ​ളി​യി​ലെ പ്ര​മു​ഖ​രാ​യ ഷ​മീ​മു​ദീ​ൻ, ജി​ഷ്ണു എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ ജേ​ക്ക​ബ് ജോ​സ​ഫി​ന്‍റെ ശി​ഷ്യ​രാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ അ​രു​വി​ത്തു​റ കോ​ള​ജി​ലെ സു​ജി​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി താ​ര​ങ്ങ​ളെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ പ​രി​ശീ​ല​ക​ൻ എ​ന്ന നി​ല​യി​ൽ ജേ​ക്ക​ബ് ജോ​സ​ഫി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

1942 മു​ത​ലു​ള്ള വാ​ഴ​ക്കു​ള​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള സെ​ന്‍റ് ജോ​ർ​ജ് വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ നി​ല​വി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ജേ​ക്ക​ബ് ഇ​വി​ട​ത്തെ പ​രി​ശീ​ല​ക​നു​മാ​ണ്. ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി മ​ധ്യ​വേ​ന​ല​വ​ധി​യി​ൽ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്ന​ത് ജേ​ക്ക​ബ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ഭാ​ര്യ ടീ​ന തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്‌​കൂ​ൾ അ​ധ്യ​പി​ക​യാ​ണ്. കാ​യി​ക​താ​ര​ങ്ങ​ളാ​യ മൂ​ത്ത മ​ക​ൻ നൈ​ജ​ൽ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സ്‌​കൂ​ൾ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ഇ​ള​യ​മ​ക​ൻ റോ​ബി​ൻ വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് സ്‌​കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.

District News

പി​റ​വ​ത്ത് എ​ൻ​സി​സി എ​ക്സ്പോ സം​ഘ​ടി​പ്പി​ച്ചു

പി​റ​വം: സെ​ന്‍റ് ജോ​സ​ഫ്സ്‌ ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി-18 കേ​ര​ള ബ​റ്റാ​ലി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും എ​ൻ​സി​സി എ​ക്സ്പോ​യും ന​ട​ത്തി.

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ​സി​സി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ അ​നു​രു​ദ്ധ് സി​ൻ എ​ൻ​സി​സി എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ബ്രീ​സി പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് ബേ​ബി മ​ഠ​ത്തി​ക്കു​ന്ന​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജി​ജി ജോ​ജി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്മി​ത ബൈ​ജു , എ​ൻ​സി​സി സു​ബൈ​ദ​ർ മേ​ജ​ർ സു​ഗ​ജി​ത് സിം​ഗ്, സ്കൂ​ൾ അ​സോ​സി​യേ​റ്റ് എ​ൻ​സി​സി സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​ർ ബി​ച്ചു കു​ര്യ​ൻ തോ​മ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ.​എം. ലി​ല്ലി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജെ​നു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൻ​സി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​ൻ പാ​സാ​യ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു .

ഡ്രോ​പ്പ്ല​റ്റ് ഗാ​ർ​ഡി​യ​ൻ​സ് എ​ന്ന പേ​രി​ൽ ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജ​ല​വി​ത​ര​ണ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കു​ക​യും ചെ​യ്തു. സ​ർ​ജ​ന്‍റ് സാ​ൻ സ​നു, ലാ​ൻ​സ് കോ​ർ​പ​റ​ൽ അ​ദീ​ന മ​രി​യ സി​ജു , കോ​ർ​പ​റ​ൽ കെ​വി​ൻ പോ​ൾ സി​ബി എ​ന്നി​വ​ർ എ​ക്സ്പോ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

നാ​ടി​ന്‍റെ ഭാ​വി​ക്കാ​യി കൈ​കോ​ർ​ത്ത് ‘ഫ്യൂ​ച്ച​ർ മൂവാ​റ്റു​പു​ഴ’

മൂ​വാ​റ്റു​പു​ഴ: രാ​ഷ്ട്രീ​യം മ​റ​ന്ന് നാ​ടി​ന്‍റെ ഭാ​വി​ക്കാ​യി എ​ല്ലാ​വ​രും കൈ​കോ​ർ​ത്ത അ​പൂ​ർ​വ സം​ഗ​മ​മാ​യി ഫ്യൂ​ച്ച​ർ മു​വാ​റ്റു​പു​ഴ​യു​ടെ വേ​ദി മാ​റി. ആ​ശ​യ​ങ്ങ​ളും സ​ജീ​വ ച​ർ​ച്ച​യു​മാ​യി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ഫ്യൂ​ച്ച​ർ മൂ​വാ​റ്റു​പു​ഴ​യു​ടെ ഒ​ന്നാം​ഘ​ട്ട ച​ർ​ച്ച പൂ​ർ​ത്തി​യാ​യി.

ന​ഗ​ര​ത്തി​ന്‍റെ ഭാ​വി ദി​ശ നി​ർ​ണ​യി​ക്കു​ന്ന ച​ർ​ച്ച​യ്ക്ക് വി​പു​ല​മാ​യ പൊ​തു​പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ടൂ​റി​സം,ആ​രോ​ഗ്യ​രം​ഗം, ബൈ​പാ​സ് റോ​ഡു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി സ​മ​ഗ്ര വി​ക​സ​ന രൂ​പ​രേ​ഖ 3ഡി ​പ്ര​സ​ന്‍റേ​ഷ​നി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. ടൗ​ണി​ലെ മു​ഴു​വ​ൻ വി​ക​സ​ന സാ​ധ്യ​ത​ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.​രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ൾ മാ​റ്റി​വെ​ച്ച് എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ളും , വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​ച്ചു​ചേ​ർ​ന്ന​ത് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​യി.​യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. അ​ബ്ദു​ൾ സ​ലാം, ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ന്മാ​രാ​യ പി.​പി. എ​ൽ​ദോ​സ്, എം.​എ. സ​ഹീ​ർ, മേ​രി ജോ​ർ​ജ് തോ​ട്ടം എ​ന്നി​വ​രോ​ടൊ​പ്പം ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

District News

ജി​ല്ല​യി​ൽ വോ​ട്ട​ർ​മാ​ർ 24,69,794 : അ​ന്തി​മ പ​ട്ടി​ക​യാ​യി

കാ​ക്ക​നാ​ട്: ജി​ല്ല​യി​ൽ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക കൈ​മാ​റി. ജി​ല്ല​യി​ലെ 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 24,69,794 വോ​ട്ട​ർ​മാ​രാ​ണ് അ​ന്തി​മ പ​ട്ടി​ക​യി​ലു​ള്ള​ത്.

അ​ന്തി​മ പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ൽ പു​രു​ഷ വോ​ട്ട​ർ​മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ്. ജി​ല്ല​യി​ലാ​കെ 12,66,891 സ്ത്രീ ​വോ​ട്ട​ർ​മാ​രും 12,02,881 പു​രു​ഷ വോ​ട്ട​ർ​മാ​രും 22 ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്.

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ജി​ല്ല​യി​ൽ ആ​കെ 26,53,065 വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് 2025 ഡി​സം​ബ​ർ 23ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ലു​ള്ള​ത് 23,30,643 വോ​ട്ട​ർ​മാ​ർ. ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം ല​ഭി​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ ക​ള​മ​ശേ​രി​യി​ൽ

മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് ക​ള​മ​ശേ​രി​യി​ലാ​ണ്, 1,95,291 പേ​ർ. പി​റ​വം മ​ണ്ഡ​ല​ത്തി​ൽ 1,93,075, ആ​ലു​വ​യി​ൽ 1,92,212, പ​റ​വൂ​ർ 1,89,626, കു​ന്ന​ത്തു​നാ​ട് 1,85,970, തൃ​പ്പൂ​ണി​ത്തു​റ 1,84,625, മൂ​വാ​റ്റു​പു​ഴ 1,83,772, പെ​രു​മ്പാ​വൂ​ർ 1,78,238 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ 1,73,135, കോ​ത​മം​ഗ​ലം 1,70,341, അ​ങ്ക​മാ​ലി 1,67,727, കൊ​ച്ചി 1,62,401, വൈ​പ്പി​ൻ 1,59,497, എ​റ​ണാ​കു​ളം 1,33,884 എ​ന്നി​ങ്ങ​നെ​യാ​ണ്.

2002ലെ ​ലി​സ്റ്റി​ലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ മൂ​ലം ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ, ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത വോ​ട്ട​ർ​മാ​ർ എ​ന്നി​ങ്ങ​നെ ആ​കെ 4,06,389 പ​രാ​തി​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഈ ​ലി​സ്റ്റ് പ്ര​കാ​രം ഹി​യ​റിം​ഗ് ന​ട​ത്തി​യ ശേ​ഷം ലോ​ജി​ക്ക​ൽ പി​ഴ​വു​ക​ൾ പ​രി​ഹ​രി​ച്ചും മ​ര​ണ​പ്പെ​ട്ട​വ​രെ​യും താ​മ​സം മാ​റി​യ​വ​രെ​യും ഒ​ഴി​വാ​ക്കി​യും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ 2,996 പേ​രെ അ​ന്തി​മ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

പു​തു​താ​യി പേ​ര് ചേ​ർ​ക്ക​ൽ: ല​ഭി​ച്ച​ത് 1,13,480 അ​പേ​ക്ഷ​ക​ൾ

ജി​ല്ല​യി​ൽ പു​തു​താ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​ന് ഫോം 6 ​പ്ര​കാ​രം 1,13,480 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 1,0,781 പേ​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചു. ഫോം 6(​എ) പ്ര​കാ​രം ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും ല​ഭി​ച്ച 6,329 പ്ര​വാ​സി അ​പേ​ക്ഷ​ക​ളി​ൽ 4,411 അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണം, പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പട്ടികയിൽ ആ​വ​ർ​ത്ത​നം സം​ഭ​വി​ച്ച​ത്, സ്ഥ​ലം മാ​റ്റം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഫോം 7 ​പ്ര​കാ​രം ല​ഭി​ച്ച 2,978 അ​പേ​ക്ഷ​ക​ളി​ൽ 2,830 എ​ണ്ണം അം​ഗീ​ക​രി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ തി​രു​ത്ത​ലു​ക​ൾ​ക്കും മ​റ്റ് മാ​റ്റ​ങ്ങ​ൾ​ക്കു​മാ​യി ഫോം 8 ​പ്ര​കാ​രം ല​ഭി​ച്ച 28,793 അ​പേ​ക്ഷ​ക​ളി​ൽ 27,414 എ​ണ്ണം അം​ഗീ​ക​രി​ച്ചു. സ്ഥ​ലം​മാ​റ്റം, തി​രു​ത്ത​ൽ, പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള അ​പേ​ക്ഷ, ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഫോം ​എ‌​ട്ടി​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​നു​ള്ളി​ൽ ത​ന്നെ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് 12,066 അ​പേ​ക്ഷ​ക​ളും മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് നി​ന്ന് 3,157, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്ന് 144 അ​പേ​ക്ഷ​ക​ളു​മാ​ണ് അം​ഗീ​ക​രി​ച്ച​ത്. പേ​ര്, വ​യ​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ല​ഭി​ച്ച 13,293 അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ന​ൽ​കി​യ 10 പേ​രു​ടെ അ​പേ​ക്ഷ​ക​ൾ അം​ഗീ​ക​രി​ച്ചു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും മ​റ്റും പു​തി​യ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നാ​യി 123 അ​പേ​ക്ഷ​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്.

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ർ

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്കും മ​ന​പൂ​ര്‍​വം ഇ​ര​ട്ട വോ​ട്ട് നി​ല​നി​ര്‍​ത്തു​ന്ന​വ​ര്‍​ക്കും എ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​രേ വ്യ​ക്തി​യു​ടെ പേ​രും ഫോ​ട്ടോ​യും ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ല്‍ വ​രു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ ഡെ​മോ​ഗ്ര​ഫി​ക്ക​ലി സി​മി​ല​ര്‍ എ​ന്‍​ട്രീ​സ് (ഡി​എ​സ്ഇ) എ​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പേ​ര്, പി​താ​വി​ന്‍റെ പേ​ര്, ഫോ​ട്ടോ എ​ന്നി​വ സ​മാ​ന​മാ​യി വ​രു​ന്ന കേ​സു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പു​ക​ള്‍ ന​ട​ത്തി 18 വ​യ​സ് തി​ക​ഞ്ഞ പ​ര​മാ​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്. വോ​ട്ട​ര്‍ പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണം വേ​ണം. വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​നാ​വ​ശ്യ ഫോ​ണ്‍ വി​ളി​ക​ള്‍ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

District News

ടോ​റ​സ് ലോ​റി കേ​ബി​ളി​ൽ കു​രു​ങ്ങി; ആ​റു വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു

ക​രു​മാ​ലൂ​ർ: ത​ട്ടാം​പ​ടി-​ആ​ല​ങ്ങാ​ട് റോ​ഡി​ൽ ടോ​റ​സ് ലോ​റി ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളി​ൽ കു​രു​ങ്ങി മു​ന്നോ​ട്ട് നീ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ആ​റു വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യം വൈ​ദ്യു​തി ബ​ന്ധം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ല​ങ്ങാ​ട് സി​മ​ന്‍റ് ക​ട്ട നി​ർ​മാ​ണ യൂ​ണി​റ്റി​ലേ​ക്ക് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളിൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ൾ വൈ​ദ്യു​ത പോ​സ്റ്റി​ൽ ബ​ന്ധി​ച്ചി​രു​ന്ന​തി​നാ​ൽ ലോ​റി മു​ന്നോ​ട്ട് നീ​ങ്ങി​യ​തോ​ടെ ആ​റ് വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ബി​ളു​ക​ൾ മു​റി​ച്ചുമാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം ഇ​ന്ന് വൈ​കി​ട്ടോ​ടെ മാ​ത്ര​മേ പു​ന​സ്ഥാ​പി​ക്കാ​നാ​കൂ എ​ന്നും ന​ഷ്ട​പ​രി​ഹാ​രം ലോ​റി ഉ​ട​മ​യി​ൽ​നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

വെ​റ്റി​ല​പ്പാ​റ​യി​ൽ പോ​ത്തി​നെ കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​ക്കൊ​ന്നു

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന വെ​റ്റി​ല​പ്പാ​റ​യി​ൽ വ​ള​ർ​ത്തു പോ​ത്തി​നെ കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​ക്കൊ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വെ​റ്റി​ല​പ്പാ​റ തു​ടു​മ്മേ​ൽ ബെ​ന്നി​യു​ടെ പോ​ത്താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന് സ​മീ​പം റ​ബ​ർ തോ​ട്ട​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ​യാ​ണ് കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​ക്കൊ​ന്ന​ത്.

വെ​റ്റി​ല​പ്പാ​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ വി​ള​യാ​ട്ടം ആ​യി​രു​ന്നു. ഒ​ന്നി​ലേ​റെ കൂ​ട്ട​ങ്ങ​ളാ​ണ് നാ​ട്ടി​ലി​റ​ങ്ങി​യ​ത്. ഇ​തി​ലൊ​രു ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ച​വി​ട്ടേ​റ്റാ​ണ് വ​ള​ര്‍​ത്തു​പോ​ത്തി​ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ മൂ​ന്ന് പോ​ത്തു​ക​ളെ​യാ​ണ് കെ​ട്ടി​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രെ​ണ്ണ​ത്തി​നെ​യാ​ണ് ആ​ന​ക്കൂ​ട്ടം ച​വി​ട്ടി​ക്കൊ​ന്ന​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ശ​ബ്ദം കേ​ട്ടെ​ങ്കി​ലും ഭ​യം​കാ​ര​ണം പു​റ​ത്തി​റ​ങ്ങി​യി​ല്ല.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗി​നെ​ത്തി​യ ബെ​ന്നി​യു​ടെ സ​ഹോ​ദ​ര​നാ​ണ് പോ​ത്തി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​ചാ​ടി​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി. ര​ണ്ട​ര വ​യ​സ് പ്രാ​യ​മു​ള്ള പോ​ത്താ​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കാ​ട്ടാ​ന​ശ​ല്യം നി​ര​ന്ത​ര​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ആ​ന ശ​ല്യം കാ​ര​ണം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍​പോ​ലും ഭ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കാ​ട്ടാ​ന മ​നു​ഷ്യ​നെ​യും വ​ക​വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ച​തൊ​ന്നും ഫ​ലം​ക​ണ്ടി​ട്ടി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന സ​ഞ്ചാ​ര​മാ​ര്‍​ഗ്ഗ​മാ​ണ് കോ​ത​മം​ഗ​ലം-​വെ​റ്റി​ല​പ്പാ​റ റോ​ഡ്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ന്‍​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ന്‍ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​മ്പി​ല്‍​പ്പെ​ട്ട സം​ഭ​വ​വു​മു​ണ്ടാ​യി. റെ​യി​ല്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ക​യാ​ണ് ആ​ന​ശ​ല്യം ത​ട​യാ​നു​ള്ള പോം​വ​ഴി​യെ​ന്ന് പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ര്‍​ജ് പ​റ​ഞ്ഞു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പോ​ത്തി​നെ ന​ഷ്ട​പ്പെ​ട്ട ബെ​ന്നി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

District News

റോ​ഡി​ലെ കു​ഴി: അ​ടി​യ​ന്ത​ര ന​ട​പ​ടി​ വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ചെ​മ്പു​മു​ക്ക് സി​വി​ല്‍​ലൈ​ന്‍ അ​ട്ടി​പ്പേ​റ്റി ന​ഗ​ര്‍ റോ​ഡി​ലും എ​സ്എ റോ​ഡി​ല്‍ ക​ട​വ​ന്ത്ര മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​വു​മു​ള്ള കു​ഴി​ക​ള്‍ മൂ​ടാ​തെ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന അ​ധി​കൃ​ത സ​മീ​പ​ന​ത്തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്.

ചെ​മ്പു​മു​ക്ക് സി​വി​ല്‍ ലൈ​നി​ലെ കു​ഴി അ​ടി​യ​ന്ത​ര​മാ​യി മൂ​ടാ​ൻ തൃ​ക്കാ​ക്ക​ര മു​ന്‍​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​ക്കും, ക​ട​വ​ന്ത്ര മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള കു​ഴി മൂ​ടാ​ൻ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡും റി​ഫ്‌​ള​ക്റ്റ​റും സ്ഥാ​പി​ക്ക​ണം. ന​ട​പ​ടി​യെ​ടു​ത്ത​ശേ​ഷം സെ​ക്ര​ട്ട​റി​മാ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. മാ​ര്‍​ച്ച് മൂ​ന്നി​ന് പ​ത്ത​ടി​പ്പാ​ലം റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും വ്യക്തമാക്കിയി​ട്ടു​ണ്ട്.

ചെ​മ്പു​മു​ക്ക് സി​വി​ല്‍ ലൈ​ന്‍​അ​ട്ടി​പേ​റ്റി ന​ഗ​ര്‍ റോ​ഡി​ല്‍ ഇ​ട​പ്പ​ള്ളി തോ​ടി​നും സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​നു​മി​ട​യി​ലാ​ണ് കാ​ന​യു​ടെ മേ​ല്‍​മൂ​ടി ഇ​ള​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ര്‍​ക്കും സ​മീ​പ​ത്തെ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കും ഇ​ത് ഭീ​ഷ​ണി​യാ​ണ്. കു​ഴി​യി​ല്‍ ഒ​രു ക​മ്പ് നാ​ട്ടി പ്ലാ​സ്റ്റി​ക് ക​വ​ര്‍ കെ​ട്ടി​വ​ച്ച നി​ല​യി​ലാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​നി​ട​യു​ണ്ട്.

ക​ട​വ​ന്ത്ര​യി​ല്‍ നി​ന്നും പ​ള്ളി​മു​ക്കി​ലേ​ക്ക് വ​രു​മ്പോ​ള്‍ പാ​ല​ത്തി​ല്‍ നി​ന്ന് അ​പ്രോ​ച്ച് റോ​ഡി​ലേ​ക്ക് ക​ട​ന്നാ​ലു​ട​ന്‍ ഇ​ട​തു​ഭാ​ഗ​ത്ത് വ​ന്‍​കു​ഴി കാ​ണാം. അ​പ്രോ​ച്ച് റോ​ഡി​ന്റെ കൈ​വ​രി​ക​ള്‍ ദ്ര​വി​ച്ച് ഇ​ള​കി​യ അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് ന​ട​പ​ടി.

District News

പ​തി​നേ​ഴു​കാ​ര​ന്‍റെ മ​ര​ണം: പി​ന്നി​ൽ ഓ​ൺ​ലൈ​ൻ ഗെ​യി​മെ​ന്ന് !

വൈ​പ്പി​ൻ: വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നേ​ഴു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നി​ൽ ദു​രൂഹ​ത. മ​ര​ണം ഓ​ൺ​ലൈ​ൻ ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്ന വീ​ട്ടു​കാ​രു​ടെ സം​ശ​യ​മാ​ണ് ദു​രൂ​ഹ​ത​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്. ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട മ​നോ​വി​ഷ​മ​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി​രി​ക്കു​മോ, അ​തോ ഗെ​യി​മി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ലി​ൽ ചാ​ടി​യ​താ​ണോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

മ​ര​ണ​ത്തി​ലും മ​ര​ണ​കാ​ര​ണ​ത്തി​ലും വ്യ​ക്ത​ത ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മൃ​ത​ദേ​ഹ​ത്തി​ൽനി​ന്ന് കി​ട്ടി​യ ഫോ​ൺ പ​രി​ശോ​ധി​ക്കേ​ണ്ടിവ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളം ക​യ​റി​യ ഫോ​ൺ നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. വീ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഞാ​റ​യ്ക്ക​ൽ പെ​രു​മ്പി​ള്ളി ക​മ്മ​ട്ടി​ക്കാ​ട് അ​ജി​ത്കു​മാ​റി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ​കു​മാ​റി​ന്‍റെ മൃ​ത​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ള​ങ്കു​ന്ന​പു​ഴ ബീ​ച്ചി​ലെ തീ​ര​ത്ത​ടി​ഞ്ഞ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ സം​സ്ക​രി​ച്ചു.

District News

രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

ആ​ലു​വ: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക അ​റ​യി​ൽ സൂ​ക്ഷി​ച്ച 1.3 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. പ​റ​വൂ​ർ തൂ​യി​ത്ത​റ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം വാ​ക​ത്താ​നം മം​ഗ​ല​ത്ത് വീ​ട്ടി​ൽ ജി​നീ​ഷ് ഹ​രി​യ​പ്പ​ൻ (30), കോ​മ്പാ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ ഇ​ച്ചു​ള്ളി​ക്ക​ണ്ടി​പ്പ​റ​മ്പി​ൽ അ​ഫ്താ​ബ് ഫി​റോ​സ് (25) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ലു​വ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള യു​വാ​ക്ക​ൾ​ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ല​ഹ​രി​യാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

District News

ആലുവ പങ്കജം ജംഗ്ഷനിൽ പൈ​പ്പ് പൊ​ട്ടി; ഇ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണമി​ല്ല

ആ​ലു​വ: സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം ആ​ലു​വ പ​ങ്ക​ജം ജം​ഗ്ഷ​നി​ൽ ഭൂ​ഗ​ർ​ഭ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് വീ​ണ്ടും ത​ക​ർ​ന്നു. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ർ​ത്തി​വ​ച്ചു. ഇ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി​യി​ലും ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

സി​വി​ൽ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പ​ഴ​കി​യ ഭൂ​ഗ​ർ​ഭ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഓ​രോ മാ​സം ഇ​ട​വി​ട്ട് പൈ​പ്പ് പൊ​ട്ടു​ന്ന​ത് ഇ​വി​ടെ തു​ട​ർ​ക്ക​ഥ​യാ​ണ്. പൈ​പ്പ് പൊ​ട്ടു​മ്പോ​ൾ ഒ​രാ​ഴ്ച വ​രെ ഈ ​മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി പ​മ്പിം​ഗ് നി​ർ​ത്തി​വ​യ്ക്കാ​റു​ണ്ട്.

ഹി​ൽ​റോ​ഡ് മേ​ഖ​ല​യി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്ത​ണ​മെ​ങ്കി​ൽ ശ​ക്ത​മാ​യ പ​മ്പിം​ഗ് ന​ട​ക്ക​ണം. പ​മ്പിം​ഗ് മ​ർ​ദ്ദം കൂ​ടു​മ്പോ​ൾ പ​ങ്ക​ജം ജം​ഗ്ഷ​നി​ലെ ഭൂ​ഗ​ർ​ഭ പൈ​പ്പു​ക​ൾ പൊ​ട്ടും. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഭൂ​ഗ​ർ​ഭ പൈ​പ്പു​ക​ൾ മാ​റ്റാ​തെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്ന​ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്കും അ​റി​യാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ താ​ത്പ​ര്യം എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഇ​ന്ന് ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ പ​മ്പിം​ഗ് മു​ഴു​വ​നാ​യി നി​ർ​ത്തി​വ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി തു​ട​രാ​നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ തീ​രുമാ​നം. ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടും.

District News

മലയോര ഹൈവേ: പ്രതിപക്ഷ നേതാവിന് നിവേദനം

കാ​ല​ടി: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​ർ​വേ ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​യ്യ​മ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി.

അ​ങ്ക​മാ​ലി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ഞ്ഞ​പ്ര, അ​യ്യ​മ്പു​ഴ, മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​വും അ​തി​ര​പ്പി​ള​ളി, ഏ​ഴാ​റ്റു​മു​ഖ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ​ർ​വേ​യും ഡി​പി​ആ​റും പൂ​ർ​ത്തി​യാ​യി വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും നാ​ളി​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ഞ്ഞ​പ്ര, ചു​ള്ളി എ​ട​ല​ക്കാ​ട് പ്ര​ദേ​ശ​ത്തു​ള്ള ജ​ന​ങ്ങ​ൾ ഈ ​റോ​ഡ് വ​രു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

സ​മീ​പ പ​ഞ്ചാ​യ​ത്തി​ലു​ള്ള റോ​ഡു​ക​ളെ​ല്ലാം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​യി. എ​ന്നാ​ൽ മ​ഞ്ഞ​പ്ര,ചു​ള​ളി, എ​ട​ല​ക്കാ​ട് റോ​ഡി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ 12 മീ​റ്റ​ർ വീ​തി​യു​ടെ കു​റ​വു​മൂ​ലം ഫ​യ​ൽ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​റി​ച്ച​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ട​പെ​ട്ട് ഈ ​സ​ർ​ക്കാ​രി​ൽ നി​ന്നോ വ​രു​ന്ന സ​ർ​ക്കാ​രി​ൽ നി​ന്നോ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഭൂ​വു​ട​മ​ക​ളി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത് മ​ല​യോ​ര ഹൈ​വേ​യു​ടെ പ​ണി പൂ​ർ​ത്തി​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​യ്യ​മ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് പോ​ൾ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഒ. വ​ർ​ഗീ​സ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ലൈ​ജു ഈ​രാ​ളി, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ അ​നൂ​പ് അ​ഗ​സ്റ്റി​ൻ, അ​ഭി​ജി​ത്ത്, ദി​വ്യ, സി​ജു മൈ​പ്പാ​ൻ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ജോ​മി മാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.

District News

റോ​ട്ട​റി ഡി​സ്ട്രി​ക്ട് കോ​ണ്‍​ഫ​റ​ന്‍​സ് റി​നൈ​സ​ൻ​സി​ന് തു​ട​ക്കം

കൊ​ച്ചി: റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ 3205 ഡി​സ്ട്രി​ക്ട് കോ​ണ്‍​ഫ​റ​ന്‍​സ് റി​നൈ​സ​ന്‍​സ് സി​യാ​ല്‍ ട്രേ​ഡ് ഫെ​യ​ര്‍ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ന്‍ സെ​ന്‍റ​റി​ല്‍ തു​ട​ങ്ങി. നി​യ​മ​ത്തി​ന്‍റെ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തു​ന്ന​ത് കോ​ട​തി​ക​ളാ​ണെ​ങ്കി​ൽ സേ​വ​ന​ത്തി​ന്‍റെ ആ​ത്മാ​വി​നെ നി​ല​നി​ർ​ത്തു​ന്ന​ത് റോ​ട്ട​റി​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍ പ​റ​ഞ്ഞു.

പ​ത്മ​വി​ഭൂ​ഷ​ണ്‍ ഡോ. ​ഡി നാ​ഗേ​ശ്വ​ര്‍ റെ​ഡ്ഡി വി​ശി​ഷ്ടാ​തി​ഥി​യാ​യി. റോ​ട്ട​റി സി​സ്ട്രി​ക്ട് 3205 ഗ​വ​ർ​ണ​ർ ഡോ. ​ജി.​എ​ൻ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​നി​ധി ഡോ. ​ദീ​പ​ക് പു​രോ​ഹി​ത്, കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ ടി.‌​എ​സ്. ജ​യ​രാ​ജ്, ഡോ. ​കെ. അ​ജ​യ​കു​മാ​ർ, ബി. ​ബാ​ല​ഗോ​പാ​ൽ, ഡി​സ്ട്രി​ക്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.‌​ആ​ർ. തേ​ജ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക സേ​ബ ടോ​മി, ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ന​ന്ദ ജെ. ​ദേ​വ​ൻ എ​ന്നി​വ​ർ​ക്ക് യൂ​ത്ത് ഐ​ക്ക​ൺ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. റോ​ട്ട​റി ക്ല​ബ് പാ​ർ​പ്പി​ടം പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ആ​യി​രം ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ കൊ​ടു​ങ്ങ​ല്ലൂ​ർ ക്ല​ബ്ബി​ലെ ഫാ. ​ഫ്രാ​ൻ​സി​സ് താ​നി​യ​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ടി.​ആ​ർ. വി​ജ​യ​കു​മാ​ർ , ആ​ർ. മാ​ധ​വ് ച​ന്ദ്ര​ൻ, കൊ​ച്ചി സി​റ്റി എ​സി​പി അ​ശ്വ​തി ജി​ജി, ഇ ​സ്ക്രാ​പ്പി റീ ​സൈ​ക്ലേ​ഴ്സ് അ​ജേ​ഷ് കെ. ​ജോ​യ്, റോ​ട്ട​റി പോ​ലീ​സ് എ​ൻ​ഗേ​ജ്മെ​ന്‍റ് ജി​ഗീ​ഷ് നാ​രാ​യ​ണ​ൻ, ബാ​ഡ്മി​ന്‍റ​ൺ ദേ​ശീ​യ ചാം​പ്യ​ൻ ആ​ര​തി സാ​റ സു​നി​ൽ, ഡോ. ​വി.​പി. കു​റി​യി​പ്പെ, അ​ഡ്വ. എ​സ്.​എ എ​സ്. ന​വാ​സ്, ആ​സ്റ്റ​ർ മെ​ഡി​സി​റ്റി എ​ന്നി​വ​ർ​ക്ക് വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. സ​മ്മേ​ള​നം ഇ​ന്നും തു​ട​രും. സ​മാ​പ​ന ച​ട​ങ്ങി​ല്‍ ര​വി​ശ​ങ്ക​ര്‍ ദ​കൊ​ജു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

District News

ഐ​എ​സ്എ​ല്‍ മ​ത്സ​രം: ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് വൈ​കി​ട്ട് ഐ​എ​സ്എ​ല്‍ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന കാ​ണി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. മ​ത്സ​രം കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍ പ​ര​മാ​വ​ധി മെ​ട്രോ ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് മെ​ട്രോ സ​ര്‍​വീ​സ് രാ​ത്രി 11.30 വ​രെ ഉ​ണ്ടാ​യി​രി​ക്കും.

വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്യാം

പ​റ​വൂ​ര്‍, തൃ​ശൂ​ര്‍, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ആ​ലു​വ ഭാ​ഗ​ത്തോ, ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ന​രി​കി​ലോ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം പൊ​തു​ഗ​താ​ഗ​തം വ​ഴി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്ത​ണം. ഇ​ടു​ക്കി, കോ​ട്ട​യം, പെ​രു​മ്പാ​വൂ​ര്‍ തു​ട​ങ്ങി​യ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ തൃ​പ്പൂ​ണി​ത്തു​റ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും ആ​ല​പ്പു​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള തെ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ കു​ണ്ട​ന്നൂ​ര്‍, വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

പ​ശ്ചി​മ​കൊ​ച്ചി, വൈ​പ്പി​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കാ​ണി​ക​ള്‍ മെ​ട്രോ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാ​ണി​ക​ളു​മാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

യാ​ത്ര ഇ​തു​വ​ഴി വേ​ണം

വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​കും. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പ്പ​ള്ളി, ആ​ലു​വ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ക​ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും തി​രി​ഞ്ഞ് പൊ​റ്റ​ക്കു​ഴി മാ​മം​ഗ​ലം റോ​ഡ്, ബി​ടി​എ​സ് റോ​ഡ്, എ​ള​മ​ക്ക​ര റോ​ഡ് എ​ന്നി​വ വ​ഴി യാ​ത്ര ചെ​യ്യ​ണം.

ചേ​രാ​ന​ല്ലൂ​ര്‍, ഇ​ട​പ്പ​ള്ളി, ആ​ലു​വ, പാ​ലാ​രി​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വൈ​റ്റി​ല ജം​ഗ്ഷ​ന്‍ വ​ഴി എ​സ്എ റോ​ഡ് വ​ഴി യാ​ത്ര തു​ട​രേ​ണ്ട​താ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

District News

'എ​നി​ക്കു കൃ​ഷി ചെ​യ്യ​ണം'; പ്ര​തി​പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​ന​വു​മാ​യി 102കാ​രി

കൊ​ച്ചി: ചെ​ല്ലാ​നം മ​റു​വ​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ത​ന്‍റെ അ​ഞ്ചേ​ക്ക​ർ വ​യ​ലു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി പൊ​ക്കാ​ളി കൃ​ഷി വി​ള​വെ​ടു​ക്കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 102 വ​യ​സു​കാ​രി പ്ര​തി​പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​നം ന​ൽ​കി. ചെ​ല്ലാ​നം ക​ള​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഫി​ലോ​മി​ന ബേ​ബി​യാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

പ​തി​നാ​റാം വ​യ​സു മു​ത​ൽ ഫി​ലോ​മി​ന കൃ​ഷി ചെ​യ്തു​വ​രു​ന്നു. 1990ൽ ​ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം മ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി തു​ട​ർ​ന്നു. എ​ല്ലാ വ​ർ​ഷ​വും നി​ലം ഉ​ഴു​തു​മ​റി​ച്ച് വി​ത്ത് വി​ത​യ്ക്കും. എ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ ജ​ല​നി​ര​പ്പ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ കൃ​ഷി വ​കു​പ്പ് നി​യ​ന്ത്രി​ക്കാ​റി​ല്ലെ​ന്നു ഫി​ലോ​മി​ന പ​റ​യു​ന്നു. മി​ക്ക വ​ർ​ഷ​ങ്ങ​ളി​ലും വി​ള​വെ​ടു​ക്കു​ന്ന​തി​നു മു​മ്പ് ത​ന്നെ കൃ​ഷി ന​ശി​ക്കു​ക​യാ​ണ് പ​തി​വ്. പി​എ​ൽ​ഡി​എ സ​മി​തി അം​ഗ​വും കൂ​ടി​യാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ത​ന്‍റെ ക​ണ്ണ​ട​യു​ന്ന​തി​നു മു​മ്പെ​ങ്കി​ലും നെ​ൽ​കൃ​ഷി വി​ജ​യ​ക​ര​മാ​യി പ​രി​പാ​ലി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. മ​ക​ൻ ജോ​സ​ഫാ​ണ് ഫി​ലോ​മി​ന​യ്ക്കു വേ​ണ്ടി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു.

District News

ലോ​ക കാ​ൻ​സ​ർ ദി​നം: മാ​ര​ത്ത​ൺ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ന്നു

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വ​നി​താ പ്ര​സ്ഥാ​ന​മാ​യ വൈ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ശ​കി​ര​ണം കാ​ൻ​സ​ർ സു​ര​ക്ഷ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ൺ സ​മാ​പ​ന സ​മ്മേ​ള​നം കെ.​ജെ. മാ​ക്സി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളു​രു​ത്തി അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ ഗ്രൗ​ണ്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ര​ത്ത​ൺ തോ​പ്പും​പ​ടി ബി​ഒ​ടി പാ​ല​ത്തി​നു സ​മീ​പം സ​മാ​പി​ച്ചു.

കൊ​ച്ചി​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ സു​മി​ത് ജോ​സ​ഫ് , സി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. അ​ഗ​സ്റ്റി​ൻ ക​ട​വി​പ്പ​റ​മ്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജെ​യ്ഫി​ൻ ദാ​സ് ക​ട്ടി​കാ​ട്ട്, സി​എ​സ്എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലാ​ലി സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ള്ളു​രു​ത്തി അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ ഗ്രൗ​ണ്ടി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ര​ത്ത​ൺ ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​എ. ശ്രീ​ജി​ത്ത് , സു​മി​ത് ജോ​സ​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 1000 അം​ഗ​ങ്ങ​ൾ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്തു.

District News

മരടിലെ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മ​ര​ട്: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ പ​രി​പാ​ല​നം-വേ​മ്പ​നാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ര​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​ണ്ട​ന്നൂ​ർ ക​ട​വ്, വ​ള​ന്ത​കാ​ട് ക​ട​വ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​താ ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സ​ൺ പീ​റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സു​നി​ല സി​ബി, പി.​ഡി. രാ​ജേ​ഷ്, ടി.​കെ. സ​ച്ചി​ദാ​ന​ന്ദ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​യു. വി​ജു, പി.​പി. സ​ന്തോ​ഷ്, ജോ​സ​ഫ് പ​ള്ളി​പ്പ​റ​മ്പി​ൽ, സി​ജോ​യ് പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2,48,000 കാ​ര ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യും 12,200 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യു​മാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച​ത്.

District News

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് കേ​ള​ത്തി​ന്‍റെ മാ​റ്റ​ത്തിന്: വി.​ഡി. സ​തീ​ശ​ൻ

കോ​ത​മം​ഗ​ലം: ഭ​ര​ണ​മാ​റ്റ​ത്തി​ന് വേ​ണ്ടി മാ​ത്ര​മ​ല്ല കേ​രള​ത്തി​ന്‍റെ മാ​റ്റ​ത്തി​നാ​ണ് ജ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പു​തു​യു​ഗ യാ​ത്ര​യ്ക്ക് കോ​ത​മം​ഗ​ല​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

കേ​ര​ള​ത്തെ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​താ​ക്കും. അ​തി​നു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ യു​ഡി​എ​ഫ് ത​യാ​റാ​ക്കി​ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​തി​നു​ള്ള പ​രി​ഹാ​ര​മാ​ണ് ഏ​റ്റ​വും ആ​ദ്യം ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​ത്. ആ​റ​ര ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തുക​ടം. സ​മ്പ​ദ്ഘ​ട​ന പു​ന​ർ​ജീ​വി​പ്പി​ക്കാ​ൻ വി​ഭ​വ​സ​മാ​ഹ​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും കാ​ര്യ​ക്ഷ​മ​മാ​യ ഭ​ര​ണ​നൈ​പു​ണ്യം ന​ട​പ്പാ​ക്കു​ക​യും ചെ​യ്യ​ണം. അ​ങ്ങ​നെ ഖ​ജ​നാ​വി​നെ മി​ച്ച​ത്തി​ലാ​ക്കു​ക​യും ജ​നാ​ഭി​ലാ​ഷ വി​ക​സ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​യ കോ​ത​മം​ഗ​ലം നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഇ​ക്കു​റി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി ടി ​യു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ,

യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ എം.​എ​സ്. എ​ൽ​ദോ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ്‌ ഷാ, ​എ​ൻ.​വി.​സി. അ​ഹ​മ്മ​ദ്, ഇ.​എം. മൈ​ക്കി​ൾ, എ.​ജി. ജോ​ർ​ജ്, ഷ​മീ​ർ പ​ന​ക്ക​ൽ, ബാ​ബു ഏ​ലി​യാ​സ്, കെ.​പി. ബാ​ബു തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.

District News

പു​തു​യു​ഗ യാ​ത്ര: ജി​ല്ല​യി​ലെ പ​ര്യ​ട​നം മൂ​വാ​റ്റു​പു​ഴ​യി​ൽ സ​മാ​പി​ച്ചു

മൂ​വാ​റ്റു​പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് പു​തു​യു​ഗ യാ​ത്ര​യു​ടെ ജി​ല്ലാ പ​ര്യ​ട​ന​ത്തി​ന് മൂ​വാ​റ്റു​പു​ഴ​യി​ൽ സ​മാ​പ​നം. മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. കോ​ത​മം​ഗ​ല​ത്തെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ജി​ല്ല​യി​ലെ സ​മാ​പ​ന​വേ​ദി​യാ​യ മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വി​നെ വെ​ള്ളൂ​ർ​ക്കു​ന്ന​ത്തുനി​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്കെ​ത്തി​യ നേ​താ​ക്ക​ളെ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ വ​ര​വേ​റ്റു.

സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. സ​ലീം അ​ധ്യ​ക്ഷ​നാ​യി. എം​പി​മാ​രാ​യ ഡീ​ൻ കു​ര്യാ​ക്കോ​സ്, കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, വി.​പി. സ​ജീ​ന്ദ്ര​ൻ, മു​സ്ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​എം. അ​ബ്ദു​ൾ മ​ജീ​ദ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ൺ, സു​ഭാ​ഷ് ക​ട​യ്‌​ക്കോ​ട്ട്, കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം. ​ജോ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ഡി​സി​സി പ്രി​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൺ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. യാ​ത്ര നാ​ളെ ഇ​ടു​ക്കി ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും.

District News

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും അ​ക്ര​മി​ച്ച​താ​യി പ​രാ​തി

മൂ​വാ​റ്റു​പു​ഴ: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും രാ​ത്രി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ഒ​രു സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​രു​മ​റ്റ​ത്ത് താ​മ​സി​ക്കു​ന്ന സ്രാ​മ്പി​ക്ക​ല്‍ അ​സീ​സ് മൈ​തീ​നെ​യും കു​ടും​ബ​ത്തെ​യു​മാ​ണ് ഒ​രു സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. പേ​ഴ​യ്ക്കാ​പ്പ​ള്ളി​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന അ​സീ​സി​ന്‍റെ കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​സീ​സി​നെ ഒ​രാ​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ച​ത്.

കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലും ത​ട്ടി​യി​ട്ടി​ല്ലെ​ന്ന് അ​സീ​സ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഒ​ത്തു​തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ ഭ​യ​ന്നു​പോ​യ അ​സീ​സ് രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഭാ​ര്യ​യെ​യും മൂ​ന്നു മ​ക്ക​ളെ​യും കൂ​ട്ടി പ്ര​തി​ക​ള്‍ നി​ര്‍​ദ്ദ​ശി​ച്ച ബി​ഒ​സി ജം​ഗ്ഷ​നി​ലെ​ത്തി.

ഇ​വി​ടെ കാ​റി​ലെ​ത്തി​യ സം​ഘം അ​സീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. താ​ന്‍ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ക്ര​മി​ക​ള്‍ പി​ന്തി​രി​ഞ്ഞി​ല്ലെ​ന്ന് അ​സീ​സ് പ​റ​ഞ്ഞു. മ​ര്‍​ദ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച അ​സീ​സി​ന്‍റെ ഭാ​ര്യ​യെ​യും മ​ക്ക​ളേ​യും സം​ഘം ആ​ക്ര​മി​ച്ചു.

ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മ​ത്തി​ല്‍ അ​സീ​സി​ന്‍റെ മു​ഖ​ത്തും കൈ​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചൈ​ല്‍​ഡ് ലൈ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

District News

മൂ​വാ​റ്റു​പു​ഴ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഴ​പ്പി​ള്ളി വി​മ​ല​ഗി​രി ബി​ഷ​പ്സ്‌ ഹൗ​സി​നു സ​മീ​പം മാ​ർ ഈ​വാ​നി​യോ​സ്‌ ന​ഗ​റി​ൽ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന ഏ​ഴാ​മ​ത് മൂ​വാ​റ്റു​പു​ഴ ബൈ​ബി​ൾ ക​ൺ​വ​ൻ ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ്വ​ണ്ണ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ന്നു. ആ​ത്മാ​വി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് നി​ത്യ ജീ​വ​നേ​ക്കു​റി​ച്ച് അ​റി​വു ല​ഭി​ക്കി​ല്ലെ​ന്ന് ഫാ. ​ഡാ​നി​യേ​ൽ വ്വ​ണ്ണ​ത്തി​ൽ പ​റ​ഞ്ഞു.

ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ്‌ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യും ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ഫാ.​അ​ഗ​സ്റ്റി​ൻ നി​ര​പ്പേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യും സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ദേ​ശ​ത്തി​ന്‌ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ലി​യ നോ​മ്പു​കാ​ല​ത്ത്‌ അ​നു​ര​ഞ്ജ​ന​ത്തി​നും ആ​ത്മ​സൗ​ഖ്യ​ത്തി​നും ക​ൺ​വ​ൻ​ഷ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മാ​തൃ​സ​മാ​ജം, സു​വി​ശേ​ഷ സം​ഘം അം​ഗ​ങ്ങ​ൾ​ക്കാ​യി കൂ​ദാ​ശ പ​ഠ​ന ക്ലാ​സ്‌ ന​ട​ത്തി. ഫാ.​സ​ജി അ​റ​യ്ക്ക​ൽ ക്ലാ​സ്‌ ന​യി​ച്ചു. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക്‌ അ​സോ​സി​യേ​ഷ​ൻ രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്‌ ര​ണ്ടു മു​ത​ൽ ന​ട​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ൽ സ​മ്മേ​ള​നം മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ ക​ണ്ട​നാ​ട്‌ ഈ​സ്റ്റ്‌ മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ്‌ മാ​ർ അ​ത്ത​നാ​സി​യോ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്‌ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്‌ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വീ​സ്‌ ചി​റ​മേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ ക്രൈ​സ്ത​വ​സ​ഭാ പ്ര​തി​നി​ധി​ക​ൾ ഐ​ക്യ​സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം 4.30 ന് ​മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്‌ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഒ​ന്പ​ത് വ​രെ ഫാ. ​ഡാ​നി​യേ​ൽ പൂ​വ്വ​ണ്ണ​ത്തി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

District News

15 അ​ടി നീ​ള​മു​ള്ള കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് 15 അ​ടി നീ​ള​മു​ള്ള കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഭൂ​ത​ത്താ​ൻ​കെ​ട്ട് ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ പി​റ​കു​വ​ശ​ത്തു​നി​ന്നാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഓ​ഫീ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം പാ​മ്പി​നെ ക​ണ്ട​ത്.

പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ മാ​ർ​ട്ടി​ൻ മേ​യ്ക്ക​മാ​ലി​യെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ പി​ന്നീ​ട് ക​രി​മ്പാ​നി വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.

District News

അ​ന്താ​രാ​ഷ്‌​ട്ര ഭാ​ഷാ ദി​നാ​ച​ര​ണം

കൂ​ത്താ​ട്ടു​കു​ളം: അ​ന്താ​രാ​ഷ്‌​ട്ര ഭാ​ഷാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​തൃ​ഭാ​ഷ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​മ്മു​ടെ ഭാ​ഷ എ​ന്ന പേ​രി​ൽ ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ചു. വാ​ക്കു​ക​ൾ എ​ഴു​തി​യ​തി​ൽ അ​മ്മ എ​ന്ന വാ​ക്കാ​ണ് ഏ​റ്റ​വും ത​വ​ണ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട​ത്. 500 ലേ​റെ പേ​ർ ബോ​ർ​ഡി​ൽ പ​ദ​ങ്ങ​ൾ എ​ഴു​തി.

ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡോ. ​മേ​ഴ്സി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ചാ​പ്ളൈ​ൻ ഫാ. ​കു​ര്യാ​ക്കോ​സ് ന​രി​തൂ​ക്കി​ൽ,

ദേ​വ​മാ​താ കോ​ൺ​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​സി കൊ​ള്ളി​കു​ള​വി​ൽ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ അ​ന​റ്റ് ക​ട്ടി​പ്പ​റ​മ്പി​ൽ, ഡോ. ​സി.​ടി. ബാ​ബു​രാ​ജ്, ഡോ. ​പി.​കെ. മു​ഹ​മ്മ​ദ് സ​മീ​ർ, സി​സ്റ്റ​ർ ഡോ. ​ടി.​എം. ടീ​ന, ഡോ. ​ടി.​എം. കു​ര്യാ​ക്കോ​സ്, ഡോ. ​ജി. അ​രു​ൺ, പി​ആ​ർ​ഒ പി. ​ലാ​ൽ​സ​ൺ തു​ട​ങ്ങി​യ​വ​രും ഇ​ഷ്ട പ​ദ​ങ്ങ​ളെ​ഴു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി.

District News

കു​ടി​വെ​ള​ള ക്ഷാ​മം: ജ​ല അ​ഥോ​റി​റ്റി എൻജിനീയറെ ഉപരോധിച്ചു

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള​ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ജ​ല അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീയ​റെ ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന ഉ​റ​പ്പു​ന​ല്‍​കി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

പ​ല​ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടി​ട്ടും കു​ടി​വെ​ള​ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​ത് മൂ​ല​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള​ള​ക്ഷാ​മം എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ജ​ല അ​ഥോ​റി​റ്റി അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന കോ​ണ്‍​ട്രാ​ക്ട​ര്‍​ക്ക് ര​ണ്ട് വ​ര്‍​ഷ​മാ​യി ബി​ല്ല് മാ​റി ന​ല്‍​കാ​ത്ത​ത് മൂ​ലം കൃ​ത്യ​മാ​യി പ​മ്പിം​ഗ് ലൈ​നി​ല്‍ പ​ണി ന​ട​ക്കാ​ത്ത​തും കു​ടി​വെ​ള​ള ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​യി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​എം. അ​ബു​ബ​ക്ക​ര്‍, അം​ഗ​ങ്ങ​ളാ​യ എം.​സി. വി​ന​യ​ന്‍, മ​ന്‍​സൂ​ര്‍ ചേ​ന്ന​ര, ശാ​ലി​നി ഷാ​ജി എ​ന്നി​വ​ര്‍ ഉ​പ​രോ​ധ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

എ​ട​വ​ന​ക്കാ​ട്ടെ ക​ട​ല്‍​ഭി​ത്തി : നി​ര്‍​മാ​ണ പു​രോ​ഗ​തി തേ​ടി ഹൈക്കോട​തി

കൊ​ച്ചി: വൈ​പ്പി​ന്‍ എ​ട​വ​ന​ക്കാ​ട് മേ​ഖ​ല​യി​ലെ ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണ ന​ട​പ​ടി​യി​ലെ പു​രോ​ഗ​തി തേ​ടി ഹൈ​ക്കോ​ട​തി. ക​ട​ല്‍ ഭി​ത്തി പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ഒ​മ്പ​ത്, 13 വാ​ര്‍​ഡു​ക​ളി​ലെ താ​മ​സ​ക്കാ​രാ​യ ഇ.​കെ. സ​ലി​ഹ​ര​ന്‍, എ​സ്.​വൈ. സം​ജാ​ദ്, എം.​ആ​ര്‍. ജോ​സ​ഫ് ബേ​സി​ല്‍ എ​ന്നി​വ​ര​ട​ക്കം ന​ല്‍​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി. ​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. ഹ​ര്‍​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന മാ​ര്‍​ച്ച് 12 ന​കം ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ 75 കോ​ടി രൂ​പ ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഗോ​ശ്രീ ഐ​ല​ന്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി കോ​ട​തി​യെ അ​റി​യി​ച്ചു. ഭ​ര​ണാ​നു​മ​തി​യും ഫ​ണ്ട് അ​നു​വ​ദി​ക്ക​ലും സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ വേ​ണ്ടി ഇ​തു സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണ ക​ത്ത് ജി​ഡ 48 മ​ണി​ക്കൂ​റി​ന​കം സ​ര്‍​ക്കാ​രി​ന് ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

District News

കി​ക്ക്ബോ​ക്സിം​ഗി​ൽ അ​ന​ന്തു വേ​റെ ലെ​വ​ലാ​ണ്

പെ​രു​മ്പാ​വൂ​ര്‍: അ​ന്താ​രാ​ഷ്ട്ര കാ​യി​ക വേ​ദി​യി​ല്‍ ക​രു​ത്ത് തെ​ളി​യി​ച്ച് മ​ല​യാ​ളി താ​രം അ​ന​ന്തു പ്ര​ദീ​പ്. ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന വാ​ക്കോ ഇ​ന്ത്യ ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കി​ക്ക്ബോ​ക്സിം​ഗ് ക​പ്പി​ല്‍ അ​ന​ന്തു സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള താ​ര​ങ്ങ​ളോ​ട് മ​ത്സ​രി​ച്ചാ​ണ് ഉ​ജ്ജ്വ​ല നേ​ട്ടം കൈ​വ​രി​ച്ച​ത്.

2025 ജൂ​ലൈ 16-ന് ഛ​ത്തീ​സ്ഗ​ഢി​ലെ റാ​യ്പൂ​രി​ല്‍ ന​ട​ന്ന വാ​ക്കോ സീ​നി​യ​ര്‍ ആ​ന്‍​ഡ് മാ​സ്റ്റ​ര്‍ നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും അ​ന​ന്തു സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ലെ ആ​ര്‍-4 ക്ല​ബ്ബി​ല്‍ മാ​സ്റ്റ​ര്‍ ടി.​എ​സ്. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് അ​ന​ന്തു​വി​നെ ഈ ​നേ​ട്ട​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​നാ​ക്കി​യ​ത്.

District News

ചീ​ന​വ​ല​ക​ൾ വി​സ്മൃ​തി​യി​ലേ​ക്ക്

കൊ​ച്ചി: കൊ​ച്ചി​യു​ടെ കാ​യ​ൽ​തീ​ര​ങ്ങ​ളി​ലെ ആ​ക​ർ​ഷ​ക​കാ​ഴ്ച​യാ​യി​രു​ന്ന ചീ​ന​വ​ല​ക​ള്‍ വി​സ്മൃ​തി​യി​ലേ​ക്ക്. മു​മ്പ് ഇ​ട​ത​ട​വി​ല്ലാ​തെ ക​ണ്ടി​രു​ന്ന ചീ​ന​വ​ല​ക​ള്‍(​ക​മ്പ​വ​ല​ക​ള്‍) ഇ​ന്ന് നേ​ര്‍​പ്പ​കു​തി​യി​ല്‍ താ​ഴെ​യാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു.
അ​ടു​ത്ത കാ​ല​ത്തു​വ​രെ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ ഓ​ര​ങ്ങ​ളി​ല്‍ എ​ണ്ണൂ​റി​ലേ​റെ ക​മ്പ​വ​ല​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ഇ​പ്പോ​ള്‍ പ​കു​തി വ​ല​ക​ള്‍ പോ​ലും ഇ​ല്ല. ഫോ​ര്‍​ട്ടു​കൊ​ച്ചി, വൈ​പ്പി​ന്‍ മേ​ഖ​ല​ക​ളി​ല്‍ ചീ​ന​വ​ല​ക​ള്‍ എ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​ണ്. 25 ഓ​ളം വ​ല​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ള്‍ 15 ല്‍ ​താ​ഴെ​യാ​യി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, മ​ലി​നീ​ക​ര​ണം, മ​ൽ​സ്യ​ല​ഭ്യ​ത​യി​ലെ കു​റ​വ്, കാ​യ​ലി​ലെ ചെ​ളി അ​ടി​യ​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​മ്പ​വ​ല​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. വെ​ള്ള​ത്തി​ന് ചൂ​ട് ക​ടു​ത്ത​തോ​ടെ മ​ത്സ്യ​ങ്ങ​ള്‍ ഉ​ള്‍​ക​ട​ലി​ലേ​ക്ക് മ​ട​ങ്ങി. കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലെ ഫാ​ക്ട​റി​ക​ളി​ല്‍ നി​ന്ന് രാ​സ​മാ​ലി​ന്യം ക​ല​ര്‍​ന്ന വെ​ള്ളം കാ​യ​ലു​ക​ളി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ഒ​ഴു​ക്കി​വി​ടു​ന്ന​തും മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത് പൊ​ങ്ങു​ന്ന​തും മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.

രാ​പ​ക​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ല്‍ ചെ​ല​വി​നു​ള്ള​തു പോ​ലും കി​ട്ടാ​തെ വ​ന്ന​തോ​ടെ പ​ല​രും ചീ​ന​വ​ല​ക​ളെ ഉ​പേ​ക്ഷി​ച്ചു. 15 ഉം 20 ​ഉം വ​രെ വ​ല​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​പാ​ലി​ക്കാ​ന്‍ സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​റ്റു ജോ​ലി​ക​ള്‍ തേ​ടി​പ്പോ​യി. പ​രി​പാ​ല​ന​ച്ചെ​ല​വ് വ​ര്‍​ധി​ച്ച​തും ആ​ധു​നി​ക മ​ത്സ്യ​ബ​ന്ധ​ന​രീ​തി​ക​ളു​ടെ വ്യാ​പ​ന​വും നി​ര​വ​ധി ചീ​ന​വ​ല​ക​ളെ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക്കി. പു​തു​ത​ല​മു​റ​ക്കാ​ര്‍​ക്ക് മ​ത്സ്യ​ബ​ന്ധ​ത്തി​ല്‍ താ​ല്‍​പ​ര്യം കു​റ​ഞ്ഞ​തും ചീ​ന​വ​ല​ക​ളു​ടെ എ​ണ്ണം കു​റ​യാ​ന്‍ ഒ​രു കാ​ര​ണ​മാ​ണ്.

ചീ​ന​വ​ല​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. കൊ​ച്ചി​യു​ടെ സം​സ്‌​കാ​ര​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ന്‍റെ​യും അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യ ചീ​ന​വ​ല​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്ന​താ​ണ് കൊ​ച്ചി​യു​ടെ ആ​വ​ശ്യം.

കൊ​ച്ചി​യു​ടെ പൈ​തൃ​ക അ​ട​യാ​ളം

കൊ​ച്ചി​യു​ടെ പ്ര​ധാ​ന കാ​യ​ല്‍ മ​ത്സ്യ​ബ​ന്ധ​ന ഉ​പാ​ദി​യാ​ണ് ക​മ്പ​വ​ല​ക​ള്‍ എ​ന്നു വി​ളി​പ്പേ​രു​ള്ള ചീ​ന​വ​ല​ക​ള്‍. കൊ​ച്ചി​യു​ടെ ച​രി​ത്ര​ത്തോ​ടും പൈ​തൃ​ക​ത്തോ​ടും ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ചീ​ന​വ​ല​ക​ള്‍ 14-ാം നൂ​റ്റാ​ണ്ടി​ല്‍ ചൈ​നീ​സ് വ്യാ​പാ​രി​ക​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​തെ​ന്നാ​ണു വി​ശ്വാ​സം.

തീ​ര​ത്തു​നി​ന്ന് കാ​യ​ലി​ലേ​ക്ക് അ​ല്‍​പ്പം നീ​ങ്ങി മു​ള​ക്ക​മ്പു​ക​ളി​ലും മ​റ്റും താ​ങ്ങി​നി​ര്‍​ത്തു​ന്ന​തി​നാ​ലാ​ണ് ക​മ്പ​വ​ല​ക​ള്‍ എ​ന്ന് ഇ​വ​യെ വി​ളി​ക്കു​ന്ന​ത്. വ​ലി​യ മ​ര​ഘ​ട​ന​യും ക​ല്ല് തൂ​ക്ക​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. ലി​വ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ചീ​ന​വ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

District News

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ ക​ര‌​യ്ക്കെ​ത്തി​ച്ച് പോ​ലീ​സ്

ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പു​തു​ക്കാ​ട് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യ്ക്ക് തു​ണ​യാ​യി ആ​ലു​വ വെ​സ്റ്റ് പോ​ലീ​സി​ലെ അ​ഞ്ചം​ഗ സം​ഘം. ക​രു​മാ​ലൂ​ർ പു​തു​ക്കാ​ട് മാ​മ്പി​ള്ളി​പ്പ​റ​മ്പി​ല്‍ ച​ന്ദ്ര​മ​തി (85)യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ‌​ടെ കി​ണ​റ്റി​ല്‍ വീ​ണ​ത്.

ച​ന്ദ്ര​മ​തി വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ല്‍​പ്പം ഓ​ര്‍​മ​ക്കു​റ​വു​ള്ള അ​വ​ർ ഉ​റ​ക്ക​മു​ണ​ര്‍​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​പ്പോ​ഴാ​ണ് അ​ബ​ദ്ധ​ത്തി​ല്‍ 30 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റി​ലേ​ക്ക് വീ​ണ​ത്. ശ​ബ്ദം​കേ​ട്ട് വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മ​ക​ൻ രാ​ജീ​വെ​ത്തി​യ​പ്പോ​ൾ കി​ണ​റി​ല്‍​നി​ന്നും വെ​ള​ളം പ​മ്പു​ചെ​യ്യു​ന്ന മോ​ട്ടോ​റി​ന്‍റെ ഹോ​സി​ൽ പി​ടി​ച്ച് അ​മ്മ കി​ട​ക്കു​ന്ന​ത് ക​ണ്ടു.

ഉ​ട​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍​റൂ​മി​ലും വി​വ​ര​മ​റി​യി​ച്ചു. ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് നി​മി​ഷ​ങ്ങ​ള്‍​ക്കു​ള​ളി​ല്‍ സ്ഥ​ല​ത്തെ​ത്തി പെ​ട്ടെ​ന്ന് ത​ന്നെ കി​ണ​റി​ലേ​ക്കി​റ​ങ്ങി.​ചെ​റി​യ കോ​ണി​യി​റ​ക്കി ച​ന്ദ്ര​മ​തി​യെ അ​തി​ൽ ഇ​രു​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു. വീ​ഴ്ച​യി​ൽ കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

ഉ​ട​ന്‍​ത​ന്നെ ആ​ലു​വ ഗ​വ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.​ആ​ലു​വ വെ​സ്റ്റ് പോ​ലീ​സി​ലെ സീ​നി​യ​ർ സി​പി​ഒ ഷാ​രോ, സി ​പി ഓ ​മാ​രാ​യ ലെ​നീ​ഷ് , അ​ബ്ദു​ൽ ഖാ​ദ​ർ ,സു​ജി​ത്ത്,ര​ഹ​സ്യ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ എ ​എ​സ് ഐ ​സു​ധീ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

District News

ഒ​രു മാ​ള​ത്തി​ൽ മൂ​ന്ന് മൂ​ർ​ഖ​ൻ !

പാ​മ്പു​ക​ളെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി

കോ​ത​മം​ഗ​ലം: ആ​യ​ക്കാ​ട് ബ​ഥേ​ൽ പ​ള്ളി ഹാ​ളി​ന്‍റെ മു​റ്റ​ത്ത് മ​തി​ൽ​ക്കെ​ട്ടി​ലൊ​ളി​ച്ച മൂ​ന്ന് മൂ​ർ​ഖ​ൻ പാ​മ്പു​ക​ളെ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഹാ​ളി​നു സ​മീ​പം ഒ​രു മൂ​ർ​ഖ​ൻ പാ​മ്പി​നെ പാ​സ്റ്റ​ർ എ​ൽ​ദോ വ​ർ​ഗീ​സ് ക​ണ്ട​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ബി​ൻ​സി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​രാ​യ മാ​ർ​ട്ടി​ൻ മേ​യ്ക്ക മാ​ലി​യും ജു​വ​ൽ ജൂ​ഡി​യും സ്ഥ​ല​ത്തെ​ത്തി മ​തി​ൽ​ക്കെ​ട്ടി​ലെ മാ​ളം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൂ​ന്ന് മൂ​ർ​ഖ​ൻ പാ​മ്പു​ക​ൾ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്.​

ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്ന് പാ​മ്പു​ക​ളെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പാ​മ്പു​ക​ളെ വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. ആ​ദ്യ​മാ​യാ​ണ് മൂ​ന്ന് പാ​മ്പു​ക​ളെ ഒ​രു മാ​ള​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടു​ന്ന​തെ​ന്ന് മാ​ർ​ട്ടി​ൻ മേ​യ്ക്ക​മാ​ലി പ​റ​ഞ്ഞു.

District News

റോ ​റോ: തീ​രു​മാ​നം സ​ര്‍​വ​ക​ക്ഷി​ യോ​ഗ​ത്തി​ന് വി​ട്ട് മേ​യ​ര്‍

കൊ​ച്ചി: ഫോ​ര്‍​ട്ട്‌​കൊ​ച്ചി-​വൈ​പ്പി​ന്‍ റോ ​റോ സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​പ്പ് ഏ​ജ​ന്‍​സി​യും കോ​ര്‍​പ​റേ​ഷ​നു​മാ​യു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​രും. കെ​എ​സ്‌​ഐ​എ​ന്‍​സി കോ​ര്‍​പ​റേ​ഷ​ന് ന​ല്‍​കി​യ ക​ണ​ക്കു​ക​ളി​ല്‍ അ​വ്യ​ക്ത​യു​ണ്ടെ​ന്നും വി​ശ്വാ​സ യോ​ഗ്യ​മ​ല്ലെ​ന്നു​മു​ള്ള ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് വി​ഷ​യം സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ന് വി​ടാ​മെ​ന്ന് മേ​യ​ര്‍ അ​ഡ്വ.​വി.​കെ. മി​നി​മോ​ള്‍ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ച​ത്. ന​ട​ത്തി​പ്പി​ന് മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ന്‍​സി​യെ ക​ണ്ടെ​ത്തു​ന്ന​ത​ട​ക്കം യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കും.

വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി അ​ടു​ത്ത ദി​വ​സം റോ ​റോ വെ​സ​ലു​ക​ള്‍ ഡ്രൈ​ഡോ​ക്കി​ന് ക​യ​റ്റും. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ന്‍ ഒ​രു മാ​സ​ത്തോ​ളം എ​ടു​ക്കും. ഇ​തി​നു ശേ​ഷം സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി പു​തി​യ ഏ​ജ​ന്‍​സി​ക്ക് ന​ല്‍​ക​ണോ അ​തോ കെ​എ​സ്‌​ഐ​എ​ന്‍​സി​ക്ക് ത​ന്നെ ന​ട​ത്തി​പ്പ് ക​രാ​ര്‍ തു​ട​ര​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. കെ​എം​ആ​ര്‍​എ​ല്‍ അ​ട​ക്ക​മു​ള്ള ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

കെ​എ​സ്‌​ഐ​എ​ന്‍​സി കോ​ര്‍​പ​റേ​ഷ​നി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് ക​ഴി​ഞ്ഞ മാ​സ​മാ​ണ് ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യ​ത്. യ​ഥാ​ര്‍​ഥ ക​ണ​ക്കു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ട​ണ്ടെ​ന്നും ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ​മ​തി ശി​പാ​ര്‍​ശ ചെ​യ്തു. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​ത്തി​നി​ടെ റോ ​റോ സ​ര്‍​വീ​സ് മൂ​ലം 77 ല​ക്ഷം രൂ​പ ന​ഷ്ട​മാ​ണെ​ന്നാ​ണ് കെ​എ​സ്ഐ​ന്‍​സി​യു​ടെ ക​ണ​ക്ക്. ഈ ​സ​ഹാ​ച​ര്യ​ത്തി​ലാ​ണ് റോ ​റോ ന​ട​ത്തി​പ്പ് മ​റ്റ് ഏ​ജ​ന്‍​സി​യെ ഏ​ല്‍​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ള്‍ ആ​രം​ഭി​ച്ച​ത്.

District News

ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ ഭ​ക്ഷ്യ​വി​ഭ​വ​ത്തി​ന്‍റെ മ​റ​വി​ൽ ക​ട​ത്തി​യ 38 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

ആ​ലു​വ: ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ ഭ​ക്ഷ്യ​വി​ഭ​വ​ത്തി​ന്‍റെ മ​റ​വി​ൽ ക​ട​ത്തി​യ 38 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ആ​ലു​വ​യി​ൽ പി​ടി​കൂ​ടി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫും ആ​ലു​വ എ​ക്സൈ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പാ​ഴ്സ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭാ​ഗ​ത്തു നി​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

വി​വേ​ക് എ​ക്സ്പ്ര​സ് സ്റ്റേ​ഷ​ൻ വി​ട്ട​ശേ​ഷ​മാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പ​ല​ഹാ​ര​ങ്ങ​ള​ട​ങ്ങി​യ ചാ​ക്കു​ക​ൾ​ക്കു​ള്ളി​ൽ ര​ണ്ട് വ​ലി​യ പൊ​തി​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് സി​ഐ ജോ​മോ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

District News

അ​പാ​യ​ഭീ​ഷ​ണി​യാ​യി കേ​ബി​ൾ കെ​ണി​ക​ൾ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ലെ നി​ര​ത്തു​ക​ളി​ൽ അ​പാ​യ​ക്കെ​ണി​യൊ​രു​ക്കി കേ​ബി​ൾ​കു​രു​ക്കു​ക​ൾ. ടെ​ല​ഫോ​ൺ പോ​സ്റ്റു​ക​ളി​ലും, വൈ​ദ്യു​തി തൂ​ണു​ക​ളി​ലും യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ വ​ലി​ച്ചു​കെ​ട്ടു​ന്ന സ്വ​കാ​ര്യ കേ​ബി​ൾ ചാ​ന​ലു​ക​ളും വൈ​ഫൈ ക​ണ​ക്ഷ​ൻ കേ​ബി​ളു​ക​ളും അ​യ​ഞ്ഞു തൂ​ങ്ങി​യും പൊ​ട്ടി​യും നി​ര​ത്തു​ക​ളി​ൽ വീ​ഴു​ന്ന​തു മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം പൊ​ട്ടി​ക്കി​ട​ന്ന കേ​ബി​ളു​ക​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ന് ക​ഴി​ഞ്ഞ മാ​സം പ​രി​ക്കേ​റ്റി​രു​ന്നു വാ​ഴ​ക്കാ​ല, ചെ​മ്പു​മു​ക്ക്, പ​ട​മു​ക​ൾ, എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ് മേ​ഖ​ല​ക​ളി​ലും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചു കെ​ട്ടി​യി​രി​ക്കു​ന്ന കേ​ബി​ളു​ക​ൾ അ​പ​ക​ടം വി​ത​യ്ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ൽ അ​ധി​കൃ​ത​രു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ചി​ട്ടു​ള്ള കേ​ബി​ളു​ക​ൾ അ​ഴി​ച്ചു​മാ​റ്റാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

 

 

District News

ആ​ല​ങ്ങാ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​ല​ങ്ങാ​ട്: പ​ത്ത് വ​ർ​ഷ​ക്കാ​ലം കൊ​ണ്ട് നാ​ല​ര ല​ക്ഷം പേ​രെ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കി മാ​റ്റി​യ സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലേ​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. ആ​ല​ങ്ങാ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ രൂ​പീ​ക​രി​ച്ച പ​ട്ട​യ മി​ഷ​നി​ലൂ​ടെ നി​ര​വ​ധി​യാ​യ ജ​ന​ങ്ങ​ളു​ടെ ആ​കു​ല​ത​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞു. ഇ​തി​നോ​ട​കം 628 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും 400 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളെ സ്മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. നി​ല​വി​ൽ 250 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി പി. ​രാ​ജീ​വ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് വി​നോ​ദ് രാ​ജ്, ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വേ​വു​കാ​ട്, ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി ജോ​ളി, ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത സ​ലീം​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.

District News

ഗ്രാമസഭയുടെ ബോർഡ് എടുത്തുമാറ്റി; എൽഡിഎഫ് അംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിച്ചു

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ മൂ​ന്നാം​വാ​ർ​ഡ്‌ ഗ്രാ​മ​സ​ഭ​യു​ടെ ബോ​ർ​ഡ്‌ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ടു​ത്തു​മാ​റ്റി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ വാ​ർ​ഡ് മെ​മ്പ​ർ കെ.​എ​സ്‌. രാ​ധാ​കൃ​ഷ്‌​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി​യു​ടെ മു​റി​ക്കു മു​ന്നി​ൽ കു​ത്തി​യിരു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ഗ്രാ​മ​സ​ഭ ന​ട​ക്കു​ന്ന പെ​രു​മാ​ൾ​പ​ടി സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻസ് പ​ള്ളി ഹാ​ളി​നു മു​ന്നി​ലാ​യി​രു​ന്നു ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​ന് പ​ള്ളി​ക്കാ​രു​ടെ അ​നു​വാ​ദ​വും വാ​ങ്ങി​യി​രു​ന്നു​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തം​ഗം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ബോ​ർ​ഡ്‌ നീ​ക്കി​യ​ത്‌ പൊ​തു ഇ​ട​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ പാ​ടി​ല്ല എ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ു.

എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ല ബോ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ത് മാ​ത്രം എ​ടു​ത്തു മാ​റ്റി​യ​ത് ബോ​ധ​പൂ​ർ​വം ആ​ണെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

District News

ആ​ലു​വ കോ​ട​തി സ​മു​ച്ച​യത്തിനു ത​റ​ക്ക​ല്ലി​ട്ടു

ആ​ലു​വ: ആ​ലു​വ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസ് സൗ​മെ​ൻ സെ​ൻ ത​റ​ക്ക​ല്ലി​ട്ടു. രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ കോ​ട​തി​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ട ആ​ലു​വ പൗ​രാ​ണി​ക​മാ​യും വാ​ണി​ജ്യ​പ​ര​മാ​യും പ്രാ​ധാ​ന്യ​മേ​റി​യ​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീസ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി പി. ​രാ​ജീ​വ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​സ്റ്റീസ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ, ജി​ല്ലാ ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി, ആ​ലു​വ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

35 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ​ഴ​യ കോ​ട​തി കെ​ട്ടി​ട​വും മു​ൻ​സി​ഫു​മാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സും പൊ​ളി​ച്ചു​നീ​ക്കി​യ ശേ​ഷ​മാ​ണ് പു​തി​യ കോ​ട​തി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തുവ​രെ സ​മീ​പ​ത്തെ ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ട​ത്തി​ൽ ആ​ലു​വ കോ​ട​തി വാ​ട​ക​യ്ക്ക് പ്ര​വ​ർ​ത്തി​ക്കും.

District News

പേരണ്ടൂർ-വടുതല പാ​ലം നി​ർ​മാ​ണം തുടങ്ങി

കൊ​ച്ചി: വ​ടു​ത​ല​യെ​യും പേ​ര​ണ്ടൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പേ​ര​ണ്ടൂ​ര്‍-​വ​ടു​ത​ല പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. പേ​ര​ണ്ടൂ​ര്‍ ഭാ​ഗ​ത്തെ പൈ​ലിം​ഗ് ജോ​ലി​ക​ളാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ട​ലാ​സി​ല്‍ മാ​ത്രം ഒ​തു​ങ്ങി നി​ന്നി​രു​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​യാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തെ​ന്ന് ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ പ​റ​ഞ്ഞു.

34.24 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ക്കാ​നാ​യ​ത്. 32.33 കോ​ടി​യാ​യി​രു​ന്നു ആ​ദ്യ എ​സ്റ്റി​മേ​റ്റ്. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന് മാ​ത്രം 10 കോ​ടി ചെ​ല​വ​ഴി​ക്കും. പു​തു​ക്കി​യ അ​ലൈ​ന്‍​മെ​ന്‍റ് പ്ര​കാ​രം പേ​ര​ണ്ടൂ​ര്‍ ഭാ​ഗ​ത്ത് 34 സെ​ന്‍റും വ​ടു​ത​ല ഭാ​ഗ​ത്ത് 55 സെ​ന്‍റും സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

153.60 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​ട​പ്പാ​ത ഒ​രു​ക്കും. കാ​രി​യേ​ജ് വേ​യ്ക്ക് 7.50 മീ​റ്റ​റാ​ണ് നീ​ളം. ഇ​രു​വ​ശ​ത്തും 111 മീ​റ്റ​ര്‍ സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ ഉ​ണ്ട്. വ​ടു​ത​ല ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡ് ചി​ന്മ​യ റോ​ഡി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി മൂ​ന്ന് കോ​ടി രൂ​പ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി ര​ണ്ട് കോ​ടി​യു​മു​ള്‍​പ്പെ​ടെ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ പ്ര​പ്പോ​സ​ലി​നും അ​നു​മ​തി ല​ഭി​ച്ചു.

പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ പ​ച്ചാ​ളം വ​ടു​ത​ല മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​ത പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി, അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സീ​ന ഗോ​കു​ല​ന്‍, ജി​സ്മി ജെ​റാ​ള്‍​ഡ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി: പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബം

കാ​ല​ടി: കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യ​തോ​ടെ പാ​ത്ര​ങ്ങ​ളു​മാ​യി ഒ​രു കു​ടും​ബം പ്ര​തി​ഷേ​ധ​വു​മാ​യി അയ്യന്പുഴ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ലെ​ത്തി. വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ബി​നോ​യി മ​ഞ്ഞ​ളി​യും കു​ടും​ബ​വും ധ​ർ​ണ ന​ട​ത്തി​യ​ത്.

കു​ടി​വെ​ള്ള വി​ത​ര​ണ ലൈ​നി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ചി​ട്ടു​ള്ള വാ​ൽ​വു​ക​ൾ ചി​ല​ർ തോ​ന്നി​യ​തു​പോ​ലെ തി​രി​ക്കു​ന്ന​താ​ണ് പ​ല ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളമെ​ത്താ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ വാ​ൽ​വ് തു​റ​ന്ന് പോ​യി ക​ഴി​യു​മ്പോ​ൾ ത​ന്നെ ചി​ല​ർ ഈ ​വാ​ൽ​വു​ക​ൾ അ​ട​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മ​ത്രെ. വെ​ള്ള​മി​ല്ലാ​തെ ദു​രി​തം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ബി​നോ​യ് പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​യ്യ​മ്പു​ഴ​യി​ൽ കി​ഫ്ബി വ​ഴി ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച 22 കോ​ടി​യു​ടെ പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സാ​ൻ​ജോ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി പു​ളി​മൂ​ട്ടി​ൽ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. സ​ണ്ണി ആ​ല​പ്പാ​ട്ട്, പി.​കെ. ബാ​ബു എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഏ​ല്യാ​മ്മ വ​റീ​ത്, അ​നീ​ഷ ബി​നോ​യി, അ​ല​ക്സ് ബി​നോ​യി, സൈ​റ അ​ന്ന, മെ​സി ബി​നോ​യി, എ​ഥേ​ൻ ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മ​രം കൊ​ള്ള: ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് നടത്തി

കാ​ല​ടി: അ​യ്യ​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഭൂ​മി​യി​ലെ മ​രം കൊ​ള്ള ന​ട​ത്തി​യ​വ​ർ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സെ​ബി കി​ട​ങ്ങേ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി :​ അ​ടി​യ​ന്തര ചി​കി​ത്സ തേടി അ​ത്യാ​ഹി​ത വി​ഭാ​ഗം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭാ​വം മൂ​ലം രോ​ഗി​ക​ൾ വ​ല​യു​ന്നു. തി​ര​ക്കു​മൂ​ലം മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ന്നാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ള്‍​ക്ക് ഡോ​ക്ട​റെ കാ​ണു​വാ​ൻ പ​റ്റു​ന്ന​ത്. ഒ​രു സ​മ​യ​ത്ത് ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് ഒ ​പി സേ​വ​ന​മു​ള്ള​ത്. അ​തി​ന് ശേ​ഷം എ​ത്തു​ന്ന രോ​ഗി​ക​ളെ​ല്ലാം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രു​ള്‍​പ്പെ​ടെ അ​ടി​യ​ന്തി​ര ചി​കി​ത്സ വേ​ണ്ട​വ​രും ആ​ശു​പ​ത്രി​യി​ലു​ള്ള കി​ട​പ്പ് രോ​ഗി​ക​ളും കാ​ഷ്വാ​ലി​റ്റി ഡോ​ക്ട​റെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

സാ​യാ​ഹ്ന ഒ​പി വേ​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ മു​ത​ല്‍ ഉ​യ​രു​ന്ന​താ​ണ്. സാ​യാ​ഹ്ന ഒ​പി സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴി​യും. രാ​ത്രി എ​ട്ടി​ന് ആ​ശു​പ​ത്രി​യി​ലെ ഫാ​ര്‍​മ​സി അ​ട​ക്കും. ഇ​തു​മൂ​ലം പി​ന്നീ​ട് എ​ത്തു​ന്ന രോ​ഗി​ക​ള്‍ പു​റ​ത്തു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കു​ട്ട​മ്പ​ഴ​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്.

District News

പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ൽ; മൂ​വാ​റ്റു​പു​ഴ​യി​ൽ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മൂ​വാ​റ്റു​പു​ഴ: വേ​ന​ല്‍ ക​ന​ത്ത​തോ​ടെ പ​ക​ര്‍​ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി മാ​ര്‍​ക്ക​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ഇതര സംസ്ഥാന തൊഴിലാളി കൾക്കായി രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ത്തി. കാ​വു​ങ്ക​ര മേ​ഖ​ല​യി​ലെ നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ല്‍ പേ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രാ​ത്രി എ​ട്ടി​നാ​ണ് ക്യാ​മ്പ് ആ​രം​ഭി​ച്ച​ത്. മ​ലേ​റി​യ, മ​ഞ്ഞ​പ്പി​ത്തം, ക്ഷ​യം, കു​ഷ്ഠ­­​രോ​ഗം എ​ന്നി​വ​യു​ടെ നി​ര്‍​ണ​യ​മാ​ണ് ന​ട​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ലാ മൊ​ബൈ​ല്‍ ഇ​മി​ഗ്ര​ന്‍റ് സ്‌​ക്രീ​നിം​ഗ് സം​ഘ​വും (എം​ഐ​എ​സ്ടി) എ​റ​ണാ​കു​ളം പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് ടെ​ക്‌​നീ​നീ​ഷ്യ​ന്മാ​രും ക്യാ​മ്പി​ലെ​ത്തി രോ​ഗ നി​ര്‍​ണ​യ​ത്തി​നാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ക്ത സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു. ഇ​ത് റീ​ജി​ണ​ല്‍ ലാ​ബി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി മൂ​ന്നു ദി​വ​സ​ത്തി​ന​കം ഫ​ലം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് കൈ​മാ​റും. ഇ​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​കും തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി. ​ര​ജി​ത പ​റ​ഞ്ഞു. രോ​ഗ ല​ക്ഷ​ണ​മു​ള​ള​വ​ര്‍​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കും.

പെ​രു​മ്പാ​വൂ​ര്‍ അ​ട​ക്ക​മു​ള​ള സ്ഥ​ല​ങ്ങ​ളി​ലെ ഇതര സംസ്ഥാന തൊഴിലാളി കൾക്ക് ഇ​ട​യി​ല്‍ എ​ച്ച്‌​ഐ​വി ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടാം ഘ​ട്ട​മാ​യി വി​പു​ല​മാ​യ സൗ​ജ​ന്യ എ​യ്ഡ്‌​സ് നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ര​ജി​ത വ്യ​ക്ത​മാ​ക്കി. ആ​യി​ര​ക്ക​ണ​ക്കി​ന് ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് അ​തി​വ​സി​ച്ചു വ​രു​ന്ന​ത്. ഇ​വ​ര്‍​ക്കി​ട​യി​ല്‍ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള​ട​ക്കം പി​ടി​പെ​ട്ടാ​ല്‍ അ​തി​വേ​ഗം വ്യാ​പ​നം ഉ​ണ്ടാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​യി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ക്യാ​മ്പ് ന​ട​ത്തി​യ​ത്.

District News

റോ​ഡി​ൽ ഓ​യി​ൽ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കോ​ല​ഞ്ചേ​രി:കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യപാ​ത​യി​ൽ പു​ത്ത​ൻ​കു​രി​ശ്, വ​ട്ട​ക്കു​ഴി പാ​ലം, കാ​വും​താ​ഴം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ ഓ​യി​ൽ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ഓ​യി​ൽ നീ​ക്കം ചെ​യ്തു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി. ​മ​നോ​ജ് കു​മാ​ർ സേ​നാം​ഗ​ങ്ങ​ളാ​യ, എ.​എം. സ​നൂ​പ്, വി.​ജി. വി​ജി​ത്ത്കു​മാ​ർ, വി.​പി. മി​ഥു​ൻ, എ. ​അ​നു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

പു​തു​യു​ഗ പ്ര​ചാരണ സ​ന്ദേ​ശ​യാ​ത്ര സ​മാ​പി​ച്ചു

കോ​ത​മം​ഗ​ലം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി യു​ഡി​ഫ് കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ച​ാര​ണ സ​ന്ദേ​ശ​യാ​ത്ര വ​ടാ​ട്ടു​പാ​റ​യി​ൽ സ​മാ​പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം ക്യാ​പ്റ്റ​നാ​യി മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ്ര​ച​ര​ണ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം കോ​ൺ​ഗ്ര​സ്‌ കോ​ത​മം​ഗ​ലം ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ പ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ന്യ​മൃ​ഗ​ശ​ല്യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ ആ​ദ്യ കാ​ബി​ന​റ്റി​ൽ ത​ന്നെ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് ഷ​മീ​ർ പ​ന​ക്ക​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രും വ​ന​വ​കു​പ്പും എം​എ​ൽ​എ​യും നി​ര​ന്ത​രം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന പാ​ഴ് പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും അ​ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജോ​ൺ​സ​ൺ കാ​ച്ചാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. എ​ൽ​ദോ​സ്, പി.​കെ. മൊ​യ്‌​തു, ഇ​ബ്രാ​ഹിം ക​വ​ല, ഭാ​നു​മ​തി രാ​ജു, പ്രി​ൻ​സ് വ​ർ​ക്കി, കെ.​പി. ബാ​ബു, അ​ബു മൊ​യ്‌​തീ​ൻ, എ.​സി. രാ​ജ​ശേ​ഖ​ര​ൻ, എ.​ടി. പൗ​ലോ​സ്, മാ​ത്യു ജോ​സ​ഫ്, മാ​മ​ച്ച​ൻ ജോ​സ​ഫ്, പി.​സി. ജോ​ർ​ജ്, ബാ​ബു പോ​ൾ, സ​ക്ക​റി​യ, മേ​രി കു​ര്യാ​ക്കോ​സ്, പീ​റ്റ​ർ മാ​ത്യു, എ​ൽ​ദോ​സ് ബേ​ബി, ബി​ൻ​സി മോ​ഹ​ന​ൻ, ജോ​ൺ​സ​ൺ വ​ടാ​ട്ടു​പാ​റ, സ​ണ്ണി വ​ർ​ഗീ​സ്, സി.​കെ. സ​ത്യ​ൻ, ജോ​ഷി പൊ​ട്ട​ക്ക​ൽ, പി.​എ. പാ​ദു​ഷ, കെ. ​ഇ. കാ​സീം, ഇ.​സി. റോ​യ്, ക​വി​ത ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കാ​ടു​ക​യ​റി പു​ഴ​ക്ക​ട​വു​ക​ൾ; പ​ട​വു​ക​ൾ ത​ക​ര്‍​ന്ന നി​ല​യി​ല്‍

മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​ത്തി​ലെ പു​ഴ​ക്ക​ട​വു​ക​ളു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും പ​ട​വു​ക​ളും ത​ക​ര്‍​ന്ന് പു​ഴ​യി​ലി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​ട്ടും അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​കം.

പു​ഴ​ക്ക​ര​ക്കാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ക​ട​വു​ക​ളെ​ല്ലാം കാ​ടു​ക​യ​റി​യും സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലു​മാ​ണ്. പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന പ​ട​വു​ക​ള്‍ പ​ല​യി​ട​ത്തും ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ട​വു​ക​ള്‍ ഇ​ടി​ഞ്ഞു താ​ഴ്ന്ന​തോ​ടെ ആ​ളു​ക​ള്‍​ക്ക് പു​ഴ​യി​ലി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​തി​നു പു​റ​മെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റു മാ​ലി​ന്യ​വും കു​ന്നു​കൂ​ടി​കി​ട​ക്കു​ക​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും. പു​ഴ​ക്ക​ര​ക്കാ​വ് ക​ട​വ്, ച​ന്ത​ക്ക​ട​വ്, കി​ഴ​ക്കേ​ക്ക​ര ക​ട​വ് എ​ന്നി​വ​യാ​ണ് അ​വ​ഗ​ണ​ന നേ​രി​ടു​ന്ന പ്ര​ധാ​ന ക​ട​വു​ക​ള്‍. ക​ട​വു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ന​ഗ​ര​സ​ഭ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ​യും അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പൈ​തൃ​ക പ്രാ​ധാ​ന്യ​മു​ള്ള ഇ​ത്ത​രം ക​ട​വു​ക​ള്‍ ന​വീ​ക​രി​ക്കാ​നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും ന​ട​പ​ടി വേ​ണ​മെ​ന്നും ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന പ​ട​വു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി പു​ഴ​യി​ല്‍ ഇ​റ​ങ്ങാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

 

District News

ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ഇ​നി മൂ​വാ​റ്റു​പു​ഴ ന​ഗ​ര ഹൃ​ദ​യ​ത്തി​ൽ

മൂ​വാ​റ്റു​പു​ഴ : അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ക ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ഇ​നി മൂ​വാ​റ്റു​പു​ഴ ന​ഗ​ര ഹൃ​ദ​യ ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കും. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​യ ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ണ് ആ​യ​വ​ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ള്‍ വെ​ള​ളൂ​ര്‍​ക്കു​ന്ന​ത്തെ ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ലേ​ക്ക് ന​ഗ​ര​സ​ഭ മാ​റ്റി സ്ഥാ​പി​ച്ച​ത്.

40 വ​ര്‍​ഷ​മാ​യി വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന സ്‌​കൂ​ളി​ന് സ്വ​ന്ത​മാ​യി ഭൂ​മി​യോ കെ​ട്ടി​ട​മോ, സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഗു​രു​ത​ര​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 1985ല്‍ ​സ്ഥാ​പി​ത​മാ​യ സ്‌​കൂ​ള്‍ ആ​രം​ഭം മു​ത​ല്‍ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന​ത്. 2014ല്‍ ​പ​ഴ​യ കെ​ട്ടി​ടം ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ ക​രി​മ​റ്റം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ ആ​റു ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ല്‍ ഇ​വി​ടെ എ​ന്‍​ജി​നീ​യ​റിം​ഗ് വ​ര്‍​ക്ക്ഷോ​പ്പു​ക​ള്‍, ഡ്രോ​യിം​ഗ് ഹാ​ളു​ക​ള്‍, ലാ​ബു​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്ഷോ​പ്പ് വൈ​ദ്യു​തി​യും സു​ര​ക്ഷ​യും ഇ​ല്ലാ​ത്ത ഇ​ടു​ങ്ങി​യ സ്റ്റേ​ജി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക്സ് വ​ര്‍​ക്ക് ഷോ​പ്പും സു​ര​ക്ഷി​ത​മാ​യി​രു​ന്നി​ല്ല. ഐ​ടി പ​രി​ശീ​ല​നം പ്ര​ത്യേ​ക ലാ​ബ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ക്ലാ​സ് മു​റി​ക​ളി​ല്‍ ലാ​പ്‌​ടോ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. തു​ട​ര്‍​ന്ന് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും അ​സൗ​ക​ര്യം തു​ട​ര്‍​ന്നു. പൊ​തു​ഗ​താ​ഗ​തം കു​റ​വാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ത്താ​നും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച​ത്.

പി.​പി എ​ല്‍​ദോ​സ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നാ​യി​രു​ന്ന മു​ന്‍ കൗ​ണ്‍​സി​ല്‍ വി​ഷ​യം അ​നു​ഭാ​വ പൂ​ര്‍​വം പ​രി​ഗ​ണി​ച്ചു. അ​ന്ന​ത്തെ ന​ഗ​ര​സ​ഭാം​ഗം ജോ​യ്സ് മേ​രി ആ​ന്‍റ​ണി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി റ്റി​എ​ച്ച്എ​സ് വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ചു. പി​ന്നീ​ട് ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ട് നി​ല​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ട്ട് ന​ല്‍​കി. ഇ​തോ​ടെ അ​സൗ​ക​ര്യ​ങ്ങ​ളാ​ല്‍ വീ​ര്‍​പ്പ് മു​ട്ടി​യി​രു​ന്ന സ്‌​കൂ​ള്‍ മാ​റ്റി സാ​പി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ങ്ങി. മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി കോം​പ്ല​ക്‌​സി​ന്റെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തേ​യും നി​ല​ക​ളും റൂ​ഫ്ടോ​പ്പും സ്‌​കൂ​ള്‍ ആ​വ​ശ്യ​ത്തി​ന് ന​ഗ​ര​സ​ഭ വി​ട്ടു ന​ല്‍​കു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ള്‍ മാ​റ്റി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ചെയർ പേഴ്സൺ ജോ​യ്‌​സ് മേ​രി ആന്‍റണി നി​ര്‍​വ​ഹി​ച്ചു. മു​ന്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പി.​പി. എ​ല്‍​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പ​ഴ്‌​സ​ണ്‍ പി.​എം. അ​ബ്ദു​ള്‍ സ​ലാം ല​ബോ​റ​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

District News

ലോ​റിയിടി​ച്ച് മീ​ഡി​യ​നും കൈ​വ​രി​യും ത​ക​ർ​ന്നു

മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ത​ടി ലോ​റി ഇ​ടി​ച്ച് എം​സി റോ​ഡി​ലെ മീ​ഡി​യ​നും കൈ​വ​രി​യും ത​ക​ര്‍​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ക​ച്ചേ​രി​ത്താ​ഴ​ത്തായിരുന്നു അ​പ​ക​ടം. പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​ടി​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ലോ​റി​യു​ടെ മു​ന്‍​ഭാ​ഗ​വും കൈ​വ​രി​യു​ടെ ക​മ്പി​ക​ളും മീ​ഡി​യ​നും ത​ക​ര്‍​ന്നു.

ന​ഗ​ര വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​താ​നും മാ​സ​ം മു​ന്പാണ് റോ​ഡ് നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി കൈ​വ​രി​യും മീ​ഡി​യ​നും സ്ഥാ​പി​ച്ച​ത്. മീ​ഡി​യ​നും കൈ​വ​രി​യും സ്ഥാ​പി​ച്ച​തി​ല്‍ അ​ശാ​സ്ത്രീ​യ​ത​യു​ണ്ടെ​ന്ന് അന്നേ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു​മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ല്‍ അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്.

District News

ചൂ​ട് കൂ​ടു​ന്നു; ജ​ല​നി​ര​പ്പ് കു​റ​യു​ന്നു, പ​ശ്ചി​മ കൊ​ച്ചി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

ഫോ​ർ​ട്ടു​കൊ​ച്ചി: ക​ട​ലി​നും കാ​യ​ലി​നും ഇ​ട​യ്ക്കു​ള്ള  തീ​ര​ദേ​ശ ന​ഗ​രി​യി​ൽ ഭൂ​ഗ​ർ​ഭ ജ​ല നി​ര​പ്പ് കു​റ​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ. ഇ​തി​നി​ടെ പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​ന്നു.

പ​ശ്ചി​മ​കൊ​ച്ചിയി​ലെ മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ടു​കൊ​ച്ചി, ക​ണ്ണ മാ​ലി, തോ​പ്പും​പ​ടി, ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​ക​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. രാ​വി​ലെ​യും വൈ​കി​ട്ടും നി ശ്ചി​ത സ​മ​യ​ത്ത് മാ​ത്ര​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ജ​ല വി​ത​ര​ണ പ​മ്പിം​ഗ് ന​ട​ത്തുന്ന​ത്. ഇ​തി​ന്‍റെ അ​ള​വ് കു​റ​ച്ച​താ​യും പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്. കു​ടി​വെ​ള്ള പൈ​പ്പു​ക​ളി​ൽ മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ചു​ള്ള ജ​ല ചൂ​ഷ​ണം വ്യാ​പ​ക​മാ​യ​താ​ണ് പൊ​തു ടാ​പ്പു​ക​ളി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ലും കു​ടി​വെ ള്ളം ​ല​ഭി​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന്റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ ചു​ണ്ടി​ക്കാ​ട്ടു​ന്നു.

ചൂ​ട് കു​ടി​യ​തോ​ടെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളു​മ​ട​ക്ക​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞു​നു. ര​ണ്ടാ​ഴ്ച​ക്ക​കം ര​ണ്ട​ടി വ​രെ വെ​ള്ള​മാ​ണ് കി​ണ​റു​ക​ളി​ൽ കു​റ​ഞ്ഞ​ത്. നേ​ര​ത്തെ മ​ദ്രാ​സ് ഐ​ഐ​ടി അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന ത്തി​ൽ കൊ​ച്ചി​യി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി കു​റ​യു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

District News

ദേശീയപാത 66 നിർമാണം : മൂ​ത്ത​കു​ന്നം ജം​ഗ്ഷ​നി​ൽനിന്നു മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്രവേശിക്കാനുള്ള സൗ​ക​ര്യം വേ​ണ​മെ​ന്ന്

പ​റ​വൂ​ർ: ദേ​ശീ​യ പാ​ത 66 നി​ല​വി​ൽ വ​രു​ന്ന​തോ​ടെ മൂ​ത്ത​കു​ന്ന​ത്ത് നി​ന്നും ദേ​ശീ​യ​പാ​ത മെ​യി​ൻ റോ​ഡി​ലേ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. പ​തി​റ്റാ​ണ്ടു​ക​ളാ​യി ദേ​ശീ​യ​പാ​ത എ​ന്ന സ്വ​പ്ന​വും പേ​റി ന​ട​ക്കു​ന്ന മൂ​ത്ത​കു​ന്ന​ത്തു​കാ​ർ​ക്ക് ദേ​ശീ​യ​പാ​ത പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ത​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

വ​ല്ലാ​ർ​പാ​ട​ത്തു​നി​ന്നും വൈ​പ്പി​ൻ വ​ഴി ദേ​ശീ​യ​പാ​ത 66 വ​ന്നു​ചേ​രു​ന്നു സം​സ്ഥാ​ന പാ​ത ദേ​ശീ​യ​പാ​ത​യി​ൽ സ​ന്ധി​ക്കു​ന്ന ജം​ഗ്ഷ​ൻ എ​ന്ന നി​ല​യി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ദേ​ശീ​യ​പാ​ത ക​വ​ല​ക​ളി​ൽ ഒ​ന്നാ​ണ് മൂ​ത്ത​കു​ന്നം. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഉ​ൾ​പ്പെ​ടെ നാ​ല് കോ​ള​ജു​ക​ൾ, ര​ണ്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്രം തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ശ​സ്ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ദേ​ശീ​യ​പാ​ത വ​ഴി ക​ട​ന്നു വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് മൂ​ത്ത​കു​ന്നം ജം​ഗ്ഷ​നി​ലൂ​ടെ​യാ​ണ്തി​രി​ഞ്ഞു പോ​കേ​ണ്ട​ത്.
മൂ​ത്ത​കു​ന്നം ജം​ഗ്ഷ​ൻ മു​ത​ൽ പാ​ലം തു​ട​ങ്ങു​ന്ന​തു​വ​രെ​യു​ള്ള ആ 400 ​മീ​റ്റ​ർ ദൂ​രം ഒ​രു റാം​പ് നി​ർ​മി​ക്കാ​ൻ സാ​ങ്കേ​തി​ക​മാ​യി ധാ​രാ​ള​മാ​ണ്.

സാ​ധാ​ര​ണ​യാ​യി ഒ​രു എ​ൻ​ട്രി/​എ​ക്സി​റ്റ് റാം​പ് നി​ർ​മ്മി​ക്കാ​ൻ 200 മു​ത​ൽ 300 മീ​റ്റ​ർ വ​രെ ദൂ​രം മ​തി​യാ​കും. എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​വി​ടെ റാം​പ് നി​ർ​മി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ദേ​ശീ​യ പാ​ത 66 ൽ ​മൂ​ത്ത​കു​ന്നം ഭാ​ഗ​ത്ത് തൂ​ണു​ക​ളി​ൽ എ​ലി​വേ​റ്റ് ഡ് ​റോ​ഡ് വേ​ണ​മെ​ന്നു മൂ​ത്ത​കു​ന്നം ബൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യ​ത്തി​നാ​യി എ​ല്ലാ രാ​ഷ്ടീ​യ , ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളെ സം​ഘ​ടി​പ്പി​ച്ചു ശ​ക്ത​മാ​യ ജ​ന​കി​യ സ​മ​രം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. ര​ഞ്ജി​ത്ത്, എം.​ഡി. മ​ധു ലാ​ൽ, അ​നി​ൽ ഏ​ലി​യാ​സ്, രാ​ജീ​വ്, സി.​എ​സ്. രാ​ജേ​ഷ് , ബൈ​ജു തേ​വു​രു​ത്തി​ൽ, ച​ന്ദ്ര​ബാ​ബു, കെ.​സി. സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

District News

എ​സ്എ​ൻ ജം​ഗ്ഷ​ൻ-പൂ​ത്തോ​ട്ട റോ​ഡ് വി​ക​സ​നം നീ​ളു​മെ​ന്ന് എം​എ​ൽ​എ

തൃ​പ്പൂ​ണി​ത്തു​റ: എ​സ്എ​ൻ ജം​ഗ്ഷ​ൻ - പൂ​ത്തോ​ട്ട റോ​ഡ് വി​ക​സ​ന​വും ക​ണി​യാ​മ്പു​ഴ റോ​ഡ് വി​ക​സ​ന​വും അ​നി​ശ്ചി​ത​മാ​യി നീ​ളു​മെ​ന്ന് കെ. ​ബാ​ബു എം​എ​ൽ​എ. ട്രു​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ​യു​ള്ള ജ​ന​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തുകൊ​ണ്ടാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

റോ​ഡ് വി​ക​സ​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പ്രാ​യോ​ഗി​ക ത​ല​ത്തി​ലേ​ക്കെ​ത്താ​ൻ ഇ​നി​യും ക​ട​മ്പ​ക​ളേ​റെ​യു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് എം​എ​ൽ​എ ന​ട​ത്തി​യ​തെ​ങ്കി​ലും റോ​ഡ് വി​ക​സ​നം കാ​ത്തി​രി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ നി​രാ​ശ​രാ​ക്കു​ന്ന​താ​യി മാ​റി ജ​ന​സ​ദ​സി​ൽ നി​ന്നു​യ​ർ​ന്ന പ്ര​സ്താ​വ​ന. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി നി​ല​വി​ലെ റോ​ഡി​നി​രു​വ​ശ​വു​മു​ള്ള സ്ഥ​ല​ങ്ങ​ൾ മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തി​ല​ധി​ക​മാ​യി മ​ര​വി​പ്പി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം മാ​മ​ല ബ​ണ്ട് റോ​ഡ് ടെ​ൻ​ഡ​ർ ചെ​യ്യാ​വു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ട് അ​റി​യി​ച്ചു. ട്രു​റ ചെ​യ​ർ​മാ​ൻ വി.​പി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​എ​ൽ. ബാ​ബു, ട്രു​റ ക​ൺ​വീ​ന​ർ വി.​സി.​ജ​യേ​ന്ദ്ര​ൻ, പി.​എ​സ്. ഇ​ന്ദി​ര, ജി​ജി വെ​ണ്ട്ര​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ട്രോ​യോ​ട​നു​ബ​ന്ധി​ച്ച് ബ​സ് ടെ​ർ​മി​ന​ൽ, മി​ൽ​മ മു​ത​ൽ ഹി​ൽ​പാ​ല​സ് റോ​ഡ് വ​രെ നാ​ലു​വ​രി​പ്പാ​ത, ഇ​രു​മ്പു പാ​ലം, സീ​പോ​ർ​ട്ട്-എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വി​ക​സ​നം, ക​രി​ങ്ങാ​ച്ചി​റ-തി​രു​വാ​ങ്കു​ളം റോ​ഡ് വി​ക​സ​നം, ച​മ്പ​ക്ക​ര-പെ​രീ​ക്കാ​ട് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക തു​ട​ങ്ങി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ജ​ന​സ​ദ​സ്.

District News

ജോ​സ് കെ. ​മാ​ണി​യു​മാ​യു​ള്ള മു​ഖാ​മു​ഖം : ആ​വ​ശ്യ​മു​യ​ർ​ന്ന​ത് കാ​യ​ലോ​ര പാ​ത മു​ത​ൽ മെ​ട്രോ റെ​യി​ൽ വ​രെ

വൈ​പ്പി​ൻ : എ​ൽ​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ലാ വി​ക​സ​ന ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി ജാ​ഥാ ക്യാ​പ്റ്റ​ൻ ജോ​സ് കെ. ​മാ​ണി മ​ണ്ഡ​ല​ത്തി​ലെ പൗ​ര​പ്ര​മു​ഖ​രു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ ഉ​യ​ർ​ന്ന​ത് കാ​യ​ലോ​ര റോ​ഡ് മു​ത​ൽ മെ​ട്രോ റെ​യി​ൽ വ​രെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ. ഇ​പ്പോ​ൾ ആ​ലു​വ​യി​ൽ വ​ന്ന് അ​വ​സാ​നി​ക്കു​ന്ന മെ​ട്രോ റെ​യി​ൽ പ​റ​വൂ​ർ വ​ഴി വൈ​പ്പി​നി​ലെ​ത്തി ഗോ​ശ്രീ വ​ഴി എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ന​ട​പ്പാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും എ​ന്നും ആ​വ​ശ്യം ഉ​ന്ന​യി​ച്ച​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ വൈ​പ്പി​ൻ ഫോ​ർ​ട്ട് കൊ​ച്ചി തു​ര​ങ്ക പാ​ത, ഓ​ഷ്യ​നോ​റി​യം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ പ്ര​ത്യ​ക്ഷ​ത്തി​ൽ ഒ​രാ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല.

അ​തേ​സ​മ​യം ഗോ​ശ്രീ സ​മാ​ന്ത​ര പാ​ല​ങ്ങ​ൾ, ചെ​റാ​യി ബീ​ച്ചി​ലേ​ക്ക് ജ​ല മെ​ട്രോ ,മു​ന​മ്പം പു​ലി​മു​ട്ട് നീ​ളം കൂ​ട്ട​ൽ,വേ​ലി​യേ​റ്റ വെ​ള്ള​പ്പൊ​ക്ക പ​രി​ഹാ​രം, വീ​ര​ൻ പു​ഴ​യി​ലെ എ​ക്ക​ൽ നീ​ക്ക​ൽ, ടെ​ഡ്രോ പോ​ഡ്ക​ട​ൽ ഭി​ത്തി,തെ​ങ്ങ് കൃ​ഷി​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി,പൊ​ക്കാ​ളി കൃ​ഷി​ക്ക് കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം, മു​ന​മ്പം ഫി​ഷി​ങ് ഹാ​ർ​ബ​റി​ന്റെ പു​ന​രു​ദ്ധാ​ര​ണം, തീ​ര​ദേ​ശ ഹൈ​വേ ,ദേ​വ​സ്വം ന​ട ബൈ​പ്പാ​സ് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പൗ​ര​പ്ര​മു​ഖ​ർ ജോ​സ് കെ. ​മാ​ണി​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു.

നേ​രി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കൂ​ടാ​തെ എ​ഴു​തി ത​യാ​റാ​ക്കി​യ നി​വേ​ദ​ന​ങ്ങ​ളും നി​ര​വ​ധി​പേ​ർ സ​മ​ർ​പ്പി​ച്ചു. എ​ല്ലാം ക്രോ​ഡീ​ക​രി​ച്ച് വൈ​പ്പി​ൻ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. പ​രി​പാ​ടി​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് , കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ , സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ.​പി. പ്രി​നി​ല്‍ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

District News

ല​ഹ​രി​മു​ക്ത കേ​ര​ളം; ജി​ടെ​ക് മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു

കൊ​ച്ചി: ജി​ടെ​ക്കി​ന്‍റെ (ഗ്രൂ​പ്പ് ഓ​ഫ് ടെ​ക്‌​നോ​ള​ജി ക​മ്പ​നീ​സ്) 25-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മാ​ര​ത്ത​ണി​ന്‍റെ നാ​ലാം പ​തി​പ്പി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് കൊ​ച്ചി​യു​ടെ ഫെ​യ്‌​സ് ഒ​ന്ന് ര​ണ്ട് കാ​മ്പ​സു​ക​ളും സ്മാ​ര്‍​ട്ട് സി​റ്റി കാ​മ്പ​സും ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മാ​ര​ത്ത​ണ്‍.

ഹാ​ഫ് മാ​ര​ത്ത​ണ്‍ (21.1 കി​ലോ​മീ​റ്റ​ർ), 10 കെ ​ടൈം​ഡ് റ​ണ്‍, 3 കെ ​ഫ​ണ്‍ റ​ണ്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍. ഹാ​ഫ് മാ​ര​ത്ത​ണി​ലും 10 കെ ​റ​ണ്ണി​ലും പ്ര​ഫ​ഷ​ണ​ല്‍ ഓ​ട്ട​ക്കാ​രും കോ​ര്‍​പ​റേ​റ്റ് ടീ​മു​ക​ളും പ​ങ്കെ​ടു​ത്ത​പ്പോ​ള്‍ 3 കെ ​ഫ​ണ്‍ റ​ണ്ണി​ല്‍ കു​ട്ടി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

21 കി​ലോ​മീ​റ്റ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സോ​നു യാ​ദ​വ് വി​ജ​യി​ച്ചു. വി​ജ​യ​ക​ര​മാ​യി ഓ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് മെ​ഡ​ലു​ക​ള്‍ ന​ല്‍​കി. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ എ​ത്തി​യ​വ​രെ പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ത്തോ​ടു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് ജി​ടെ​ക് ചെ​യ​ര്‍​മാ​നും ഐ​ബി​എ​സ് സോ​ഫ്റ്റ്‌​വേ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​നു​മാ​യ വി.​കെ. മാ​ത്യൂ​സ് പ​റ​ഞ്ഞു. സൂം​ബ സെ​ഷ​നു​ക​ള്‍, മെ​ഡി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട്, വോ​ള​ന്റി​യ​ര്‍ സേ​വ​നം എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

District News

ശ​ബ​രി റെ​യി​ൽ​പാ​ത : ‘അ​ക്വ​സി​ഷ​ൻ ഓ​ഫീ​സ് കോ​ത​മം​ഗ​ല​ത്ത് തു​ട​ങ്ങ​ണം’

കോ​ത​മം​ഗ​ലം: അ​ങ്ക​മാ​ലി - ശ​ബ​രി റെ​യി​ൽ​പാ​ത​യ്ക്ക് സ്ഥ​ല​മെ​ടു​പ്പി​ന് അ​ക്വ​സി​ഷ​ൻ ഓ​ഫീ​സ് കോ​ത​മം​ഗ​ല​ത്ത് തു​ട​ങ്ങ​ണ​മെ​ന്ന് എ​ൻ​സി​പി കോ​ത​മം​ഗ​ലം ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ്പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. വ​ർ​ഗീ​സ്, ബെ​ന്നി പു​ളി​ക്ക​ൻ, കു​ര്യാ​ക്കോ​സ്കു​ട്ട​മ്പു​ഴ, ടി.​പി. ത​മ്പാ​ൻ, ര​വി പ്ര​ഭാ​ക​ര​ൻ, ബേ​ബി ഞ​വ​ണം​കു​ഴി, ബി​നു പി​ണ്ടി​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജെ​സി​ഐ ത​പാ​ൽ സ്റ്റാ​ന്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ല്ലൂ​ർ​ക്കാ​ട്: ജെ​സി​ഐ ലോ​ഗോ പ​തി​പ്പി​ച്ച ത​പാ​ൽ സ്റ്റാ​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ജെ​സി​ഐ ക​ല്ലൂ​ർ​ക്കാ​ട് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജെ​സി​ഐ ക​ല്ലൂ​ർ​ക്കാ​ട് എ​ന്ന പേ​രി​ലാ​ണ് സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്റ്റാ​മ്പി​ന്റെ ആ​ദ്യ വി​ത​ര​ണം മു​ൻ സോ​ൺ പ്ര​സി​ഡ​ന്‍റ് ഡോ. ​ഹ​രീ​ഷ്‌​കു​മാ​റി​ന് ന​ൽ​കി സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഷാ​ജു, സെ​ക്ര​ട്ട​റി മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ടോം ​വ​ർ​ഗീ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് ടോ​ണി എം. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ആ​ദി​വാ​സി​ക​ൾ വ​ന​ത്തി​ലെ പാ​യ​സ​പ്പാ​റ​യി​ൽ പാ​യ​സപൂ​ജ ന​ട​ത്തി

കോ​ത​മം​ഗ​ലം: ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പു​രാ​ത​ന ആ​ചാ​ര​മാ​യ പാ​യ​സ പൂ​ജ വ​ന​ത്തി​ല്‍ കാ​ടി​നു ന​ടു​വി​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി ന​ട​ത്തി. കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക്ണാ​ച്ചേ​രി വ​ന​ത്തി​ലെ പാ​യ​സ​പ്പാ​റ​യി​ലാ​ണ് പൂ​ജ ന​ട​ത്തി​യ​ത്. ക്ടാ​ത്താ​ട്ട​മ്മ​യു​ടെ പ്രീ​തി​ക്കാ​യി ആ​ദി​വാ​സി സ​മൂ​ഹം ത​ല​മു​റ​ക​ളാ​യി തു​ട​രു​ന്ന ആ​ചാ​ര​ത്തി​ല്‍ കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.

വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യാ​ണ് പാ​റ​യി​ലേ​ക്ക് വി​ശ്വാ​സി​ക​ള്‍ ആ​ദ്യ​മെ​ത്തു​ന്ന​ത്. പാ​റ​യ്ക്കു മു​ക​ളി​ല്‍ ര​ണ്ട് ദ്വാ​ര​ങ്ങ​ള്‍ ഉ​ണ്ട്. നി​റ​യെ വെ​ള്ള​മു​ള്ള ഈ ​ദ്വാ​ര​ങ്ങ​ള്‍ ശി​വ​ഭ​ഗ​വാ​ന്‍റെ നാ​സാ​ദ്വാ​ര​ങ്ങ​ള്‍ ആ​ണെ​ന്നാ​ണ് ഇ​വ​രു​ടെ സ​ങ്ക​ല്പം. ഈ ​ദ്വാ​ര​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പൂ​ജാ​രി വി​ള​ക്ക് തെ​ളി​ക്കു​ന്ന തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

കാ​ടി​ന്റെ ന​ടു​വി​ലെ പാ​റ​പ്പു​റ​ത്ത് ഒ​രു​ക്കി​യ അ​ടു​പ്പി​ല്‍ അ​രി​പ്പാ​യ​സ​മാ​ണ് ഇ​വ​ര്‍ നി​വേ​ദ്യ​മാ​യി ത​യാ​റാ​ക്കു​ന്ന​ത്. ഒ​പ്പം തി​ണ്ണി​ക്കി​ഴ​ങ്ങും ചു​ട്ടെ​ടു​ക്കും. വി​വി​ധ ഊ​രു​ക​ളി​ല്‍ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ചേ​ര്‍​ന്നാ​ണ് പൂ​ജ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ന്ന​ത്.

12 ദി​വ​സം വ്ര​ത​മെ​ടു​ത്ത് ക്ണാ​ച്ചേ​രി ക്ടാ​ത്താ​ട്ട​മ്മ​ക്ക് പാ​യ​സ​വും തി​ണ്ണി​ക്കി​ഴ​ങ്ങ് ചു​ട്ട് നി​വേ​ദി​ക്കു​ന്ന​തു​മാ​ണ് പാ​യ​സ പൂ​ജ​യു​ടെ പ്ര​ധാ​ന ച​ട​ങ്ങ്. സ​മീ​പ​ത്തെ ശ്രീ ​ദു​ര്‍​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ നാ​ളി​കേ​രം ഉ​ട​ക്കു​ന്ന ച​ട​ങ്ങു​മു​ണ്ട്.

District News

അ​തി​യാ​റ​മ്പ് മ​ല​യി​ൽ തീ​പി​ടുത്തം

കോ​ല​ഞ്ചേ​രി: മൂ​ശാ​രി​പ്പ​ടി കു​ര്യാ​കു​ള​ങ്ങ​ര​ക്ക് സ​മീ​പം ഏ​ഴി​പ്രം അ​തി​യാ​റ​മ്പ് മ​ല​യി​ലെ മൂ​ന്ന്ഏ​ക്ക​ർ വ​രു​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ പൈ​നാ​പ്പി​ളി​നും, അ​ടി​ക്കാ​ടി​നും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ വി. ​മ​നോ​ജ് കു​മാ​ർ, പി.​വി. വി​ജീ​ഷ്, ആ​ർ. ഷു​ഹൈ​ബ്, പി.​പി. ഷി​ജി​ൻ, അ​ഭി​ജി​ത്ത്, സു​നി​ൽ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വെ​ള്ളം പ​മ്പു​ചെ​യ്ത് തീ​യ​ണ​ച്ചു.

District News

സം​ഗീ​ത ക​ലാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ള​ത്ത് മെ​ഡോ​റ സം​ഗീ​ത ക​ലാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ന​ർ​ത്ത​ക​ൻ ഡോ. ​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​ന​വീ​യ​ത​യാ​ക​ണം ക​ല​യു​ടെ ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടി​ച്ച​മ​ർ​ത്ത​ലും ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും അ​തി​ജീ​വി​ക്കു​ന്ന സ​ഹ​ന​യാ​ത്ര​യാ​ണ് ക​ലാ​കാ​ര​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ന്മ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം റെ​ബി ജോ​സ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഈ​ണം ജോ​സ്,

ജ്വാ​ല പ്ര​സി​ഡ​ന്‍റ് ഒ.​എം. ജോ​ർ​ജ്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷാ​ജി നെ​ടു​ങ്ക​ല്ലേ​ൽ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ജു സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡെ​യ്സി ജ​യിം​സ്, ര​മ്യ ലി​യോ, മ​ഡോ​റ ഡ​യ​റ​ക്ട​ർ റ​ഷീ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം നടത്തി

വാ​ഴ​ക്കു​ളം: ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി.​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ, പാ​യി​പ്ര പ​ഞ്ചാ​യ​ത്തം​ഗം ഇ.​ജെ. ന​ജീ​ബ്, ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ ലി​യോ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ ടോം ​ജോ​സ​ഫ്, റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത എ​ൻ​സി​സി കേ​ഡ​റ്റ് മു​ഹ​മ്മ​ദ് നി​യാ​സ് എ​ന്നി​വ​ർ​ക്ക് മെ​മ​ന്‍റോ ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​വ​രേ​യും ക​ഴി​ഞ്ഞ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​വ​രേ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി ജോ​സ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​ജി ജോ​സ​ഫ്, ട്ര​ഷ​റ​ർ ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു ജോ​സ​ഫ്, ജി​മ്മി ജോ​ർ​ജ്, ഷൈ​ൻ ജോ​ൺ, ജ​യ്സ​ൺ ജോ​സ്, സാ​ല​സ് അ​ല​ക്സ്, വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. തോ​മ​സ്, സി​ജോ ജോ​ർ​ജ്, ഡി​ബി​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ആയവനയിൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി വി​ള​വെ​ടു​ത്തു

മൂ​വാ​റ്റു​പു​ഴ: ക​ര​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ത​ണ്ണി​മ​ത്ത​ന്‍ കൃ​ഷി​ചെ​യ്ത് മി​ക​ച്ച വി​ള​വു സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ആ​യ​വ​ന ഉ​പ്പൂ​വീ​ട്ടു​ങ്ക​ല്‍ ഷോ​ണ്‍ ജോ​ഷി എ​ന്ന ക​ർ​ഷ​ക​ൻ. കി​ര​ണ്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ത​ണ്ണി​മ​ത്ത​നാ​ണ് ആ​യ​വ​ന​യി​ലെ ര​ണ്ട​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ഷോ​ൺ കൃ​ഷി ചെ​യ്ത​ത്.

ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യി​ല്‍ ഇ​വ ര​ണ്ടു​ത​വ​ണ കൃ​ഷി​യി​റ​ക്കാ​നാ​കു​മെ​ന്നും ഷോ​ണ്‍ ജോ​ഷി പ​റ​യു​ന്നു. ന​ല്ല സൂ​ര്യ​പ്ര​കാ​ശം കി​ട്ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ള​വ് ല​ഭി​ക്കും. എ​ന്നാ​ൽ മ​ഴ പെ​യ്താ​ല്‍ ഇ​വ ന​ശി​ച്ചു​പോ​കും. ന​ട്ടീ​ലി​നു ശേ​ഷം ര​ണ്ട് മാ​സം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​മെ​ന്നു​ള്ള​തും ത​ണ്ണി​മ​ത്ത​ന്‍ കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ സ​മീ​പി​ച്ചാ​ല്‍ ന​ല്ല വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നും പ​ര​മാ​വ​ധി കൃ​ഷി ചെ​ല​വ് കു​റ​യ്ക്കാ​നാ​കു​മെ​ന്നും ഷോ​ണ്‍ പ​റ​യു​ന്നു. പ്രാ​ദേ​ശി​ക മാ​ര്‍​ക്ക​റ്റു​ക​ളി​ലാ​ണ് ഇ​വ വി​റ്റ​ഴി​ക്കു​ന്ന​ത്. ത​ണ്ണി​മ​ത്ത​ന്‍റെ വി​ള​വെ​ടു​പ്പ് ഇ​ന്‍​ഫാം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് പൊ​ട്ട​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

ഇ​ന്‍​ഫാം മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ല്‍, ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പു​ത്ത​ന്‍​പു​ര​യി​ല്‍, ജി​ന്‍​സ് പാ​ലാ​യി​കു​ടി​യി​ല്‍, സ​ണ്ണി പൊ​ട്ടം​പു​ഴ, ജോ​മോ​ന്‍ കാ​ക്ക​നാ​ട്ട്, സാ​ബു കാ​ട്ടാം​കോ​ട്ടി​ല്‍, മൈ​ക്കി​ള്‍ ആ​ഞ്ച​ലോ ത​ണ്ടും​പു​റ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഇ​തേ സ്ഥ​ല​ത്ത് ഷോ​ണ്‍ ത​ണ്ണി​മ​ത്ത​ന്‍ കൃ​ഷി ചെ​യ്തി​രു​ന്നു.

Latest News

Up